Bookmark Podcast – Ep06
പസ്കാൽ ഗാർന്യേ(Pascal Garnier) – പരിചയപ്പെടുത്തൽ. ഫ്രഞ്ച് നോയർ എഴുത്തുകാരനായ പസ്കാൽ ഗാർന്യേയുടെ(Pascal Garnier) നോവെല്ലകൾക്ക് ഒരു ആമുഖം.
പസ്കാൽ ഗാർന്യേ(Pascal Garnier) – പരിചയപ്പെടുത്തൽ. ഫ്രഞ്ച് നോയർ എഴുത്തുകാരനായ പസ്കാൽ ഗാർന്യേയുടെ(Pascal Garnier) നോവെല്ലകൾക്ക് ഒരു ആമുഖം.
1) പാസ്കൽ ഗാർനിയെയുടെ (Pascal Garnier), “A26” ഒരു നോയ്‌ർ ത്രില്ലറാണ് (ഫ്രാൻസിലെ ഒരു ഹൈവേയുടെ പേരാണ്). അത്യസാധാരണമായ പാസേജുകൾ എഴുതാൻ മിടുക്കനാണ് ഗാർനിയെ (മുന്നേ ബ്ലോഗിൽ എഴുതിയിട്ടുണ്ട്), ഇത്തരം എഴുത്തുകൾ കൂടിയാണ് അയാളുടെ നോവെല്ലകളെ അതിന്റെ അനന്യമായ സെറ്റിങ്ങിനൊപ്പം ഉജ്ജ്വല വായനാനുഭവങ്ങളാക്കുന്നത്. ഈ നോവൽ ഒരു കൊലപാതകിയെക്കുറിച്ചാണ്. ഏകാകിയായ അയാൾ വീടിനു പുറത്തിറങ്ങാത്ത അനിയത്തിയോടൊപ്പം കഴിയുന്നു. പോസ്റ്റ് വാർ ട്രോമായിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് പടിഞ്ഞാറൻ ഫ്രാൻസിൽ, തൊള്ളായിരത്തിനാല്പതു തൊട്ടു നാലു ദശാബ്ദത്തോളം താമസിയ്ക്കുന്ന ഈ അനിയത്തി.