പച്ചമലയാളം എന്നൊരു സാധനം കയ്യിൽ വന്നു. മലയാള സാഹിത്യത്തിന്റെ അണ്ടർബെല്ലി എങ്ങനെയാണ് കിടപ്പെന്നു മനസ്സിലാക്കാൻ ഇമ്മാതിരി സാധനങ്ങൾ നല്ലതാണ്. പിന്നെ ജീവിതത്തിൽ ഇത് വായിയ്ക്കാൻ കഴിയില്ലെന്ന് മാത്രം.
ആദ്യം എൻ ഇ സുധീറിന്റെ ഒരു കത്ത്, കൃഷ്ണൻ നായരെ അനുകരിച്ച് എന്തെല്ലാമോ എഴുതുന്ന എം കെ ഹരികുമാർ എന്ന ഒരാളുടെ കോളത്തിനുള്ള മറുപടിയാണ്. ഇതിൽ പെരുമാൾ മുരുഗനെപ്പറ്റി ഹരികുമാർ പറയുന്നത് നോക്കുക.

ഇതേ വാരികയിൽ ഇതേ ഹരികുമാറിന്റെ, അരുന്ധതി റോയിയെപ്പറ്റിയുള്ള അഭിപ്രായം.

കേരള കൗമുദിയുടെ എഡിറ്ററായിരുന്നത്രെ ഭാസുരചന്ദ്രൻ. തുറന്നടിയ്ക്കുന്നു എന്ന ലേബലിൽ ഇയാൾ പറയുന്നത് നോക്കുക.

വിഷയം ഫാസിസമാണേ, ഫാസിസം.
ഇതൊന്നും പോരെങ്കിൽ മലയാളത്തിലെ ആനന്ദ് ആണെന്ന് പറയപ്പെടുന്ന ഒരാളുടെ മിനി കഥ നോക്കുക.

ഇനി ഇമ്മാതിരി സാധനം കാശുകൊടുത്തു വാങ്ങുന്നവനെ ഓർക്കൂ.
മുരുഗൻ എഴുതിയ പൂനാച്ചി എനിയ്ക്കിഷ്ടമുള്ള പുസ്തകമാണ്. അയാളുടെ വൺ പാർട്ട് വുമൺ ഞാൻ വായിച്ചു തീർത്തിട്ടില്ല. അയാൾ അത്ര മികച്ച എഴുത്തുകാരനാണോ എന്നെനിയ്ക്ക് പറയാൻ കഴിയില്ല, ബട്ട് ഹി ഈസ് നോട്ട് ബാഡ്. എന്നാൽ അതൊരു വിഷയം പോലുമല്ല ഈ കോണ്ടെക്സ്റ്റിൽ. അയാൾ പൊളിറ്റിക്കൽ ആവുന്നതാണ് ഹരികുമാറിന്റെ ഇഷ്യൂ. പിന്നെ, ഹരികുമാറിനെ ബ്ലോഗ് കാലത്തേ വായിച്ചു പരിചയമുള്ളതുകൊണ്ട് അയാളെപ്പറ്റി ഒരു ധാരണ ഉണ്ടെനിയ്ക്ക്, എന്നാൽ വിമർശനം എഴുതുമ്പോൾ തന്റെ പുസ്തകം എടുത്തു വയ്ക്കുന്നത് ഒരു മാനസികരോഗമാണ്. കേരളത്തിന്റെ മുപ്പതുഭാവങ്ങൾ എന്ന സീരീസ് ബ്ലോഗിൽ എഴുതി ദിവസവും പുട്ട് , പൊട്ടറ്റോ ചിപ്സ് എന്നൊക്കെ ചെറുകുറിപ്പ് എഴുതിയിരുന്ന ആളാണ് (തമാശയല്ല). റോയിയുടെ പാരീസ് റിവ്യൂ ഇന്റർവ്യൂവിനെപ്പറ്റി ഞാൻ മുന്നെ ഇവിടെ എഴുതിയിട്ടുണ്ട്, അവരെപ്പറ്റി അടിസ്ഥാന ധാരണപോലുമില്ലാതെയുള്ള പുലമ്പലാണ് മേലെയുള്ളത്. ഭാസുരചന്ദ്രന്റെ അപക്വ രാഷ്ട്രീയം വെളിവാകുന്ന ഒരുഭാഗം കൂടിയുണ്ട് പ്രസ്തുത വാരികയിൽ. ഹരികുമാറിനും അതേ സ്വരം. കൂടുതൽ പറയുന്നില്ല. ഷിനിലാലിന്റെ കഥയെപ്പറ്റിയൊക്കെ എന്താണ് പറയുക? വല്ല ടീനേജർ ഒക്കെയാണെങ്കിൽ നമുക്ക് പറഞ്ഞു മനസിലാക്കാം, ഇത്..
കുറേ നാളായല്ലോ എന്നോർത്തു. On time saw your email. Will read.
Thanks 🙂
കുറേ നാളായല്ലോ എന്നോർത്തു. On time saw your email. Will read.
Thanks 🙂
This is just pathetic. And the notion of “being political” or rather politically “correct” is so fucked up in their head.
🙄
A Buch of morons. To think one of these guys was an editor @some leading media outlet itself is ridiculous.

Really sorry state of affairs!!. A bunch of morons
:), this has been the case for the last 2 decades.
Really sorry state of affairs!!. A bunch of morons
:), this has been the case for the last 2 decades.