റിവ്യൂ

റിവ്യൂ

അവനവനിലേയ്ക്കു നോക്കുമ്പോൾ

നോർവീജിയൻ സാഹിത്യത്തിൽ കൺഫെഷണൽ (ഫസ്റ്റ് പേഴ്‌സണിലുള്ള കുറ്റബോധമോ പാപബോധമോ അന്തർധാരയായുള്ള) ആഖ്യാനങ്ങൾ ഒരു കുറ്റകൃത്യം പോലെയാണ് കരുതപ്പെട്ടിരുന്നത് എന്ന് നോസ്‌ഗാർഡിന്റെ സമകാലികനായ Tomas Espadel ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. സ്റ്റിഗ് ലാർസൺ (സ്വീഡിഷ് കവി, Dragon Tattoo സീരീസ് എഴുതിയ ആളല്ല) എന്ന എഴുത്തുകാരനിൽ തുടങ്ങിയാണ് പൊളിറ്റിക്കൽ സാഹിത്യത്തിൻറെ ശക്തമായ പാരമ്പര്യമുള്ള നോർവീജിയനിൽ ഇത്തരം എഴുത്തുകൾ വീണ്ടും വരുന്നത്. എന്നാൽ ഫിക്ഷനിൽ നോസ്ഗാർഡ് “My Struggle” എന്ന സീരീസ് പ്രസിദ്ധീകരിക്കാൻ ആരംഭിച്ചപ്പോൾ നിരൂപകർക്ക് പോലും അതിനെ എങ്ങനെ […]

, , ,
റിവ്യൂ

ചെമ്പന്മുടിക്കാരിയുടെ രഹസ്യം

Orhan Pamuk – നെ സ്ഥിരമായി വായിക്കുന്നവർ ഈഡിപ്പസ് കഥയിലേക്കുള്ള സൂചനകൾ “മൈ നെയിം ഈസ് റെഡ്”, “സ്നോ” തുടങ്ങിയ നോവലുകളിൽ കടന്നു വരുന്നതായി കണ്ടിരിക്കും. എഴുത്തുകാരന്റെ മറ്റൊരു ഇഷ്ടവിഷയമാണ് ദ്വന്ദങ്ങളുടെ ആവിഷ്കാരം. ഈഡിപ്പസ് കഥയിൽ മകൻ സത്യമറിയാതെ അച്ഛനെ കൊല്ലുന്നതും, അമ്മയുമായി വിവാഹം കഴിക്കുന്നതുമാണല്ലോ. ഇറാന്റെ നാഷണൽ എപിക് ആയ “Shahnameh” യിലെ കഥയിൽ റൂഷ്തം മകനായ സൊഹ്‌റാബിനെ വധിക്കുന്നതാണ് കഥ. ഈ രണ്ടു കഥകൾ വച്ച് മേൽപ്പറഞ്ഞ ദ്വന്ദത്തെ വീണ്ടും മറ്റൊരു കഥയായി ആവിഷ്കരിക്കുകയാണ്

, ,
റിവ്യൂ

അതിക്രമത്തിന്റെ ചരിത്രം

വയലൻസ് എന്ന പദത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ഒരു ബോധ്യമില്ലായ്‌മ നമ്മുടെ സമൂഹത്തിൽ പൊതുവേയുണ്ട്. ചെറുപ്പത്തിൽ മാതാപിതാക്കളും അധ്യാപകരും ബന്ധുക്കളുമൊക്കെ കുട്ടികളുടെ നേരെ, ചിലപ്പോൾ അവരുടെയൊക്കെ കൗമാരം കഴിഞ്ഞുപോലും, അഴിച്ചുവിട്ടിരുന്ന അച്ചടക്കം പഠിപ്പിക്കൽ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, ഇപ്പോൾ ആലോചിക്കുമ്പോൾ എത്ര ഭീദിതമായിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയുന്ന, അതിക്രമമാണ് ആദ്യം മനസ്സിൽ വരുന്നത്. പിന്നെ പൊതുവേദികളിൽ, സ്വകാര്യ സദസ്സുകളിൽ മക്കളെ താരതമ്യം ചെയ്തു താഴ്‌ത്തിക്കെട്ടുകയും വിമർശിക്കുകയും ചെയ്യുന്നവർ, പിന്നെ തങ്ങളിൽ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർ, വേറിട്ട തൊലിനിറമോ, അതുപോലെ എളുപ്പം തിരിച്ചറിയാൻ

, ,
റിവ്യൂ

ഒരു ലഘുജീവചരിത്രം

“The Tobacconist” എന്ന നോവലിലൂടെ പ്രശസ്തനായ ഓസ്‌ട്രിയക്കാരൻ, Robert Seethaler-റുടെ ജർമൻ ഭാഷയിൽ എഴുതപ്പെട്ട ചെറുനോവലാണ് “A Whole Life”. ഒരു വ്യക്തിയുടെ കഥയിലൂടെ ഒരു തലമുറയുടെ, രാജ്യ ചരിത്രത്തിന്റെ കഥകൾ പറയുന്ന നോവലുകൾ നമുക്കന്യമല്ല. പെട്ടെന്നു മനസ്സിൽ വരുന്നത് Halldór Laxness -ന്റെ “Independent People” എന്ന നോവലാണ്. നോവൽ ചരിത്രത്തിലെ പ്രധാനപെട്ട ഒന്നാണ് ഈ നോവൽ എന്നാണ് എന്റെ വിചാരം. മനുഷ്യന്റെ അദ്ധ്വാനത്തെയും അതിജീവിക്കാനുള്ള ആഗ്രഹത്തെയും വാഴ്‌ത്തുന്ന കൃതിയാണ് ഇതെങ്കിലും സ്വാതന്ത്ര്യമെന്ന ആശയത്തിനാണ് പ്രാമുഖ്യം.

, ,
റിവ്യൂ

പടിഞ്ഞാട്ടേയ്ക്കു പോകുമ്പോൾ

അറബ് ദേശങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയുടെ പാർശ്വഫലങ്ങൾ അനവധിയാണ്. ആദ്യമൊക്കെ അത് അതാതിടങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രശ്നങ്ങൾ ആയിത്തോന്നിയിരുന്നെങ്കിലും പിന്നീടുണ്ടായ അഭയാർത്ഥിപ്രവാഹങ്ങളും മറ്റും ലോകം മൊത്തം അനുഭവിച്ച സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങളായി മാറി. ദിനമെന്നോണം ഉടലെടുത്തുകൊണ്ടിരിക്കുന്ന തീവ്രവാദഗ്രൂപ്പുകളും അവ ചെയ്യുന്ന അക്രമങ്ങളെക്കുറിച്ചുള്ള വാർത്തകളും ഒരുവശത്ത്, ഇത്തരം ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ പിന്തിരിപ്പൻ ഭരണകൂടങ്ങൾ സൃഷ്ടിക്കപ്പെടുന്നതും അവ തുർക്കിപ്പോലുള്ള പ്രോഗ്രസ്സിവ് രാജ്യങ്ങളിൽ പിടിമുറുക്കുന്നത് തുടങ്ങി, ഇപ്പോഴത്തെ ഖത്തർ-സൗദി വിഷയംവരെ എത്തിനിൽക്കുന്ന സംഭവങ്ങൾ വേറെ. ഇതിനൊന്നും ഒരവസാനവും കാണുന്നുമില്ല. കോടിക്കണക്കിന് ജനങ്ങളാണ് ഇതിനൊക്കെയിടയിൽ കുടുങ്ങിക്കിടക്കുന്നത്.  അവരുടെ

, ,
റിവ്യൂ

പ്രവാസത്തിന്റെ പുസ്തകം

പ്രവാസി എന്ന വാക്ക് മലയാളിയുടെ പര്യായമാണ് എന്ന് പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള ചിന്തകളിൽ വരുന്ന ആദ്യകാര്യമാണ് പ്രവാസം. ഞാൻ വളർന്ന പരിസരങ്ങളിലെ വീടുകളിൽ എപ്പോഴും ഒരാളെങ്കിലും പ്രവാസിയായിരുന്നു. അവർ – സുഹൃത്തോ, ബന്ധുവോ, പരിചയക്കാരനോ – ഒരു ദിവസം നമ്മുടെ ഇടയിൽ നിന്ന് അപ്രത്യക്ഷനാകുകയും പോകെപ്പോകെ അയാളുടെ അസാന്നിധ്യം സ്വഭാവികമാവുകയും ചെയ്യുന്നു. പിന്നെ വേറൊരാളെ കാണാതാകുന്നു. പിന്നെയൊരുപക്ഷേ നമ്മൾ തന്നെ. അവരുടെ (നമ്മുടെ) മടങ്ങിവരവിൽ കൂട്ടത്തിൽ വേറെയാരെങ്കിലും ഇതുപോലെ

, ,
റിവ്യൂ

അശരണരുടെ മന്ത്രാലയം

അരുന്ധതി റോയിയുടെ “The Ministry of Utmost Happiness” വായിച്ചു തുടങ്ങിയപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് Shahrnush Parsipur-ന്റെ “Women without Men” എന്ന നോവലാണ്. ആ ഫെമിനിസ്റ്റ് നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ മുഴുവൻ ഏദൻ തോട്ടം പോലുള്ള ഒരിടത്ത് അവസാനം എത്തിച്ചേരുകയാണ്. അവരിലൊരാൾ ഒരു മരമായി മാറുന്നു. “Ministry” തുടങ്ങുന്നതും “She lived in the graveyard like a tree.” എന്ന വാചകത്തോട് കൂടിയാണ്. ഇതിലെ കഥാപാത്രങ്ങളെല്ലാം ഒരു ശവപ്പറമ്പിലാണ് താമസിക്കാനായി എത്തുന്നത്. ഈ

, ,
Scroll to Top