സമീപകാല സിനിമകൾ
Christian Petzold -ന്റെ Afire -ൽ ഒരു ആദ്യനോവൽ എഴുതുന്ന ഒരു ചെറുപ്പക്കാരൻ സുഹൃത്തിന്റെ ഒപ്പം അയാൾക്ക് പരിചയമുള്ള ഒരാളുടെ, കാടിനരികിലെ വീട്ടിൽ എത്തുകയാണ് – എഴുത്താണ് ലക്ഷ്യം. എന്നാൽ അവിടെ വളരെ ചുറുചുറുക്കോടെ വെക്കേഷൻ ആസ്വദിയ്ക്കുന്ന ഒരു പെൺകുട്ടിയുമുണ്ട്. ഒരു വിധം എല്ലാ സംഗതികളും “എഴുത്തുകാരനെ” ബാധിയ്ക്കുന്നു. പെൺകുട്ടിയുടെ രഹസ്യകാമുകനും അവളും കൂടെ തൊട്ടടുത്ത മുറിയിൽ രതിയിലേർപ്പെടുന്നു. കാമുകനെ അവർ പരിചയപ്പെടുന്നു. പിന്നെ അയാളും അവിടെ നിത്യസന്ദർശകനാകുന്നു. എഴുത്തുകാരന്റെ എഡിറ്റർ വരുന്നു. അപ്പോഴാണ് പെൺകുട്ടി ലിറ്ററേച്ചറിൽ […]