Bookmark Podcast – Ep06
പസ്കാൽ ഗാർന്യേ(Pascal Garnier) – പരിചയപ്പെടുത്തൽ. ഫ്രഞ്ച് നോയർ എഴുത്തുകാരനായ പസ്കാൽ ഗാർന്യേയുടെ(Pascal Garnier) നോവെല്ലകൾക്ക് ഒരു ആമുഖം.
പസ്കാൽ ഗാർന്യേ(Pascal Garnier) – പരിചയപ്പെടുത്തൽ. ഫ്രഞ്ച് നോയർ എഴുത്തുകാരനായ പസ്കാൽ ഗാർന്യേയുടെ(Pascal Garnier) നോവെല്ലകൾക്ക് ഒരു ആമുഖം.
എഡ്വാർഡോ ഗലീനോ ഫുട്ബോളിനെപ്പറ്റി (കൂടി) എഴുതാൻ ജനിച്ച ആളായിരുന്നല്ലോ. “(പണ്ട്) വലതുപക്ഷക്കാർക്ക് ദരിദ്രരായ ആളുകൾ കാലുകൊണ്ടാണ് ചിന്തിയ്ക്കുന്നത് എന്നതിന്റെ തെളിവായിരുന്നു ഫുട്‍ബോളെങ്കിൽ, ലെഫ്റ്റിന് ആളുകൾ ചിന്തിയ്ക്കാത്തതിന്റെ ദൃഷ്ടാന്തമായിരുന്നു, അത്” – അയാളുടെ ഈ നിരീക്ഷണം വളരെ സ്‌ട്രൈക്കിങ് ആയിതോന്നിയിട്ടുണ്ട്. പിന്നീട് ഗ്രാംഷി തന്നെ “open-air kingdom of human loyalty” എന്ന് ആ കളിയുടെ സ്പിരിറ്റിനെ വിശേഷിപ്പിച്ചു. ഗലീനോ മെസ്സിയെപ്പറ്റി അവസാന കാലങ്ങളിൽ പല സംഗതികൾ പറഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തം “മെസ്സി ഒരിയ്ക്കലും താൻ മെസ്സി
നെറ്റിൽ കണ്ട “901 ബുക്ക്സ്” എന്ന ബുക്ക് ടാഗ്. ആദ്യം തന്നെ ശബ്ദത്തിന്റെ കാര്യത്തിൽ ക്ഷമ ചോദിയ്ക്കുന്നു. തൊണ്ട ശരിയില്ലെങ്കിലും, സംഗതി മുടങ്ങാതിരിക്കാൻവേണ്ടി പോസ്റ്റ് ചെയ്യുന്നത്. ചോദ്യങ്ങൾ: 901 Books – Name (as quickly as possible) the last 9 books that you read. This should be from MEMORY! No peeking!901 Memories – What were the actual last 9 books that you read? How
മുറാകാമിയുടെ “Novelist as a Vocation” എന്ന പുതിയ അയാളുടെ തന്നെ എഴുത്തിനെപ്പറ്റിയുള്ള പുസ്തകത്തെപ്പറ്റിയും, പൊതുവിൽ അയാളുടെ എഴുത്തിനെപ്പറ്റിയുമുള്ള ഒരു എപ്പിസോഡ് ആണ് ഇന്നത്തേത്. കേൾവിക്കാർക്ക് നന്ദി.
വേൾഡ് കപ്പ് വരുന്നത് പ്രമാണിച്ചു ഒരു സുഹൃത്ത് പറഞ്ഞ പ്രകാരം, Soccer in Sun and Shadow എന്ന പുസ്തകത്തപ്പെറ്റിയാണ് ഇന്നത്തെ പോഡ്കാസ്റ്റ്. എന്നും ബ്രസീൽ സപ്പോർട്ടർ ആയിരുന്നുവെങ്കിലും ഫുട്‍ബോളിന്റെ ഒറിജിനൽ മിശിഹാ എന്നും മറഡോണയാണ്, എനിയ്ക്ക്. അയാൾ മരിച്ചപ്പോൾ എഴുതിയ കുറിപ്പിന്റെ ഭാഗങ്ങൾ മലയാളത്തിലാക്കിയതാണ് ഈ പോഡ്കാസ്റ്റ്. ബോണസ് : ബാക് ഗ്രൗണ്ട് മ്യൂസിക് എടുത്തു കളഞ്ഞിട്ടുണ്ട്.
മറ്റൊരു കാഷ്വൽ എപ്പിസോഡ്. അമോസ് ഓസ് എന്ന ഇസ്രായേലി എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു. ചില കാഷ്വൽ കമന്റ്‌സ് ഒക്കെ എഡിറ്റ് ചെയ്തു കളയാമായിരുന്നു, എന്നാലും പബ്ലിഷ് ചെയ്യുന്നു.
വളരെ കാഷ്വൽ ആയ ഒരു പോഡ്കാസ്റ്റ് എപ്പിസോഡ്, എന്റെ ആദ്യത്തേത്. കഴിഞ്ഞ മാർച്ചിൽ റെക്കോർഡ് ചെയ്ത ഓഡിയോയിൽ ബാക്ക്ഗ്രൗണ്ട് നോയ് സ് ഉണ്ടായിരുന്നു, അത് എഡിറ്റ് ചെയ്യാൻ സ് പോട്ടിഫൈയുടെ ടൂളിൽ ഓപ് ഷൻസ് ഒന്നും കാണുന്നില്ല. അത്രമാത്രം സമയം ഇതിനു വേണ്ടി കളയാനുമില്ല. ഇന്ന് രാവിലെ പണ്ട് ഓൺ ദ ഫ്ലൈ റെക്കോർഡ് ചെയ്ത കണ്ടെന്റ് ട്രാൻസ് ക്രിപ്റ്റ് ചെയ്ത്, വായിച്ചു റീ റെക്കോർഡ് ചെയ്തു, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആഡ് ചെയ്തു, പബ്ലിഷ് ചെയ്തു. ഫിനിഷ്ഡ്,
രണ്ടു പ്രധാനപ്പെട്ട പുസ്തകങ്ങൾ ഇന്നലെ പുറത്തു വന്നിട്ടുണ്ട്. ഒന്ന്, മിർച്യ കാർട്ടറെക്സ്യൂവിന്റെ (Mircea Cartarescu) “സോളിനോയ്ഡ്”, രണ്ട്, കോർമക് മക്കാർത്തിയുടെ (Cormac McCarthy) “പാസഞ്ചർ” (ട്വിൻ നോവൽസ് ആണ് “സ്റ്റെല്ല മാരിസ്” മറ്റേത് ). ആദ്യ നോവൽ “സർറിയലിസ്റ്റ് മാസ്റ്റർപീസ്” എന്നാണൊരു വിദേശി സുഹൃത്ത് പറഞ്ഞത്. അവർക്കൊക്കെ അഡ്വാൻസ്ഡ് കോപ്പീസ് കിട്ടിയിട്ടുണ്ട്. ഇന്ത്യയിൽ ബുക്ക് വരുമോ എന്ന് പോലും തീരുമാനമായില്ല പോലും. മക്കാർത്തിയുടെ ഒരു റിവ്യൂ കോപ്പി കിട്ടിയത് ഇന്നലെ കിൻഡിലിൽ ലോഡ് ചെയ്ത് വച്ചിട്ടുണ്ട് (ആദ്യ
കുറച്ചു പേർ മാത്രം വായിയ്ക്കുന്ന ഒന്നായാണ് “നിതിന്റെ പുസ്തകം” പ്ലാൻ ചെയ്തിരുന്നത്. വലിയ അവകാശവാദങ്ങളോ അഭ്യാസങ്ങളോ ഒന്നുമില്ലാത്ത ഒരു പുസ്തകം. മെയിൻ സ്ട്രീമിന് പുറത്ത് “സീരിയസ്” സാഹിത്യം വർക്ക് ചെയ്യുമോ എന്നത് എന്നും എനിയ്ക്ക് കൗതുകമുള്ള സംഗതിയാണ്. കിൻഡിലിൽ എന്റെ മറ്റു നോവലുകൾ സമയമെടുത്തെങ്കിലും, അത്യാവശ്യം വിറ്റുപോയിട്ടുണ്ട്, അടുത്ത കാലത്ത് കൊറോണ ബ്രേക്കിന് ശേഷം, ആമസോൺ വഴി കുറച്ചധികം പ്രിന്റഡ് കോപ്പികൾ പോയി. കിൻഡിൽ വേർഷൻ കണ്ടമാനം പൈറേറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ബുക്ക്മാർക് എന്ന കുറിപ്പുകളുടെ പുസ്തകവും കുറെ
സ്വന്തം ജീവിതത്തിലെ എപ്പിസോഡുകൾ പകർത്തുകയാണ് ആനി എർനോയുടെ രീതി. ഫ്രാൻസിൽ അബോർഷൻ ലീഗൽ അല്ലാത്ത കാലത്ത് അവർ അബോർഷൻ ചെയ്യാൻ പോയതിനെപ്പറ്റിയുള്ള ഹാപ്പനിംഗ് (വളരെ ഡിസ്റ്റർബിങ് ആണ്), അവരുടെ അമ്മയെപ്പറ്റിയുള്ള ഓർമ്മക്കുറിപ്പും (വുമൺസ് സ്റ്റോറി), പിന്നെ അമ്മയുടെ വൃദ്ധസദനത്തിലെ ജീവിതത്തെപ്പറ്റിയുള്ള ഐ റിമൈൻ ഇൻ ഡാർക് നെസ്സ്, പിന്നെ അവരുടെ ആദ്യ പ്രേമങ്ങളെപ്പറ്റിയുള്ള ഗേൾസ് സ്റ്റോറി, അച്ഛനെപ്പറ്റിയുള്ള മാൻസ് പ്ലെയ്സ്, ഇയേഴ്സ് എന്ന ഫ്രാൻസിന്റെ ചരിത്രത്തിലൂടെ പോകുന്ന പുസ്തകം, ഒരു അഫയറിനെപ്പറ്റിയുള്ള സിമ്പിൾ പാഷൻ, എക്സ് റ്റീരിയേഴ്സ്
മുറകാമിയുടെ നോവലുകൾ അവയുടെ ദീർഘതയിലും വായനാക്ഷമമാണ്, അതുകൊണ്ടു തന്നെ അസാധാരണ പോപ്പുലാരിറ്റി ഈ എഴുത്തുകാരനുണ്ട്. ആദ്യ രണ്ടു നോവലുകൾ ആണ് കൂട്ടത്തിൽ ചെറുത്. പിന്നെ അങ്ങോട്ട് പലപ്പോഴും ഭീമാകാരമാർന്ന നോവലുകൾ അയാൾ എഴുതിയിട്ടുണ്ട്. “വൈൻഡ് അപ്പ് ബേർഡ്” തുടങ്ങിയ നോവലുകൾ 25000 വാക്കുകളോളം വെട്ടിക്കളഞ്ഞാണ് ഇംഗ്ളീഷിൽ വന്നത് എന്നാണ് പറയുന്നത് (https://melethilwrites.wordpress.com/2020/09/30/പരിഭാഷയിൽ/). മുറകാമിയുടെ ഏറ്റവും മികച്ച നോവലായി എല്ലാവരും പറയുന്ന ഒന്നാണ് “വൈൻഡ് അപ്പ്” – മംഗോളിയൻ യുദ്ധ ചരിത്രവും അയാളുടെ “കിണർ” കൺസെപ്റ്റിന്റെ ഏറ്റവും മികച്ച
സ്റ്റീഫൻ കിങ്ങിന്റെ പുസ്തകങ്ങൾ വായിയ്ക്കുമ്പോൾ ഞാൻ അയാളുടെ ഓൺ റൈറ്റിംഗ് (വളരെ പ്രാക്റ്റിക്കൽ ആയ) എന്ന പുസ്തകമോർക്കും. സ്വന്തം എഴുത്തു പുസ്തകം ഫോളോ ചെയ്യുന്ന എഴുത്തുകാരനാണ് അയാൾ(അതയാൾ എന്തായാലും ഫോളോ ചെയ്യണമല്ലോ). ഇത് പറഞ്ഞാൽ കേരളത്തിലെ പ്യൂരിസ്റ്റുകൾ ചോദിയ്ക്കും ഒരു ജോൺറെ ഫിക്ഷൻ എഴുത്തുകാരന്റെ പുസ്തകമാണോ താൻ ഫോളോ ചെയ്യുന്നത്? അതാണ് നമ്മുടെ ആളുകളുടെ ഒരു രീതി. അവരെ തിരുത്താൻ നോക്കിയിട്ടു കാര്യമില്ല. കിങ്ങിന്റേത് ക്‌ളീൻ ടെക്സ്റ്റ് ആണ്. അതാണ് അയാളുടെ പുസ്തകങ്ങളെ വായനാക്ഷമമാക്കുന്നത്. അയാളുടേതായി അടുത്ത