Novel

റിവ്യൂ

ഒരു ലഘുജീവചരിത്രം

“The Tobacconist” എന്ന നോവലിലൂടെ പ്രശസ്തനായ ഓസ്‌ട്രിയക്കാരൻ, Robert Seethaler-റുടെ ജർമൻ ഭാഷയിൽ എഴുതപ്പെട്ട ചെറുനോവലാണ് “A Whole Life”. ഒരു വ്യക്തിയുടെ കഥയിലൂടെ ഒരു തലമുറയുടെ, രാജ്യ ചരിത്രത്തിന്റെ കഥകൾ പറയുന്ന നോവലുകൾ നമുക്കന്യമല്ല. പെട്ടെന്നു മനസ്സിൽ വരുന്നത് Halldór Laxness -ന്റെ “Independent People” എന്ന നോവലാണ്. നോവൽ ചരിത്രത്തിലെ പ്രധാനപെട്ട ഒന്നാണ് ഈ നോവൽ എന്നാണ് എന്റെ വിചാരം. മനുഷ്യന്റെ അദ്ധ്വാനത്തെയും അതിജീവിക്കാനുള്ള ആഗ്രഹത്തെയും വാഴ്‌ത്തുന്ന കൃതിയാണ് ഇതെങ്കിലും സ്വാതന്ത്ര്യമെന്ന ആശയത്തിനാണ് പ്രാമുഖ്യം. […]

, ,
കുറിപ്പുകള്‍

The Last Reader | David Toscana

David Toscana-യുടെ “The Last Reader” : – മാർകേസിന്റെയും അമാദോയുടെയും ഒക്കെ നിലവാരത്തിലുള്ള എന്നാണ് ഈ പുസ്തകത്തിന്റെ പുറം ചട്ടയിൽ. അതാണ് വായിക്കാന് ഉണ്ടായ ആദ്യകാരണവും. ഇക്കാമോൾ എന്ന മെക്സിക്കൻ ഗ്രാമത്തിൽ കടുത്ത ജല ദൗർലഭ്യമുണ്ട്. റെമിഗിയോയുടെ കിണറ്റിൽ അയാൾക്കുപയോഗിക്കാനും അയാളുടെ അവക്കാഡോ മരം നനക്കാനും വെള്ളമുണ്ടെന്നുള്ളത് രഹസ്യമാണ്. അങ്ങനെ പോകുന്പോൾ ആ കിണറ്റിൽ ഒരു പെൺകുട്ടിയുടെ ശവം കാണപ്പെടുകയാണ്. അയാൾ പരിഭ്രാന്തനായി അച്ഛനായ ലൂഷ്യോയുടെ അടുത്തെത്തുകയാണ് – ല്യൂഷ്യോ ആ ഗ്രാമത്തിലെ ലൈബ്രറിയനാണ് (അയാളാണ്

,
റിവ്യൂ

പടിഞ്ഞാട്ടേയ്ക്കു പോകുമ്പോൾ

അറബ് ദേശങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയുടെ പാർശ്വഫലങ്ങൾ അനവധിയാണ്. ആദ്യമൊക്കെ അത് അതാതിടങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രശ്നങ്ങൾ ആയിത്തോന്നിയിരുന്നെങ്കിലും പിന്നീടുണ്ടായ അഭയാർത്ഥിപ്രവാഹങ്ങളും മറ്റും ലോകം മൊത്തം അനുഭവിച്ച സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങളായി മാറി. ദിനമെന്നോണം ഉടലെടുത്തുകൊണ്ടിരിക്കുന്ന തീവ്രവാദഗ്രൂപ്പുകളും അവ ചെയ്യുന്ന അക്രമങ്ങളെക്കുറിച്ചുള്ള വാർത്തകളും ഒരുവശത്ത്, ഇത്തരം ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ പിന്തിരിപ്പൻ ഭരണകൂടങ്ങൾ സൃഷ്ടിക്കപ്പെടുന്നതും അവ തുർക്കിപ്പോലുള്ള പ്രോഗ്രസ്സിവ് രാജ്യങ്ങളിൽ പിടിമുറുക്കുന്നത് തുടങ്ങി, ഇപ്പോഴത്തെ ഖത്തർ-സൗദി വിഷയംവരെ എത്തിനിൽക്കുന്ന സംഭവങ്ങൾ വേറെ. ഇതിനൊന്നും ഒരവസാനവും കാണുന്നുമില്ല. കോടിക്കണക്കിന് ജനങ്ങളാണ് ഇതിനൊക്കെയിടയിൽ കുടുങ്ങിക്കിടക്കുന്നത്.  അവരുടെ

, ,
റിവ്യൂ

പ്രവാസത്തിന്റെ പുസ്തകം

പ്രവാസി എന്ന വാക്ക് മലയാളിയുടെ പര്യായമാണ് എന്ന് പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള ചിന്തകളിൽ വരുന്ന ആദ്യകാര്യമാണ് പ്രവാസം. ഞാൻ വളർന്ന പരിസരങ്ങളിലെ വീടുകളിൽ എപ്പോഴും ഒരാളെങ്കിലും പ്രവാസിയായിരുന്നു. അവർ – സുഹൃത്തോ, ബന്ധുവോ, പരിചയക്കാരനോ – ഒരു ദിവസം നമ്മുടെ ഇടയിൽ നിന്ന് അപ്രത്യക്ഷനാകുകയും പോകെപ്പോകെ അയാളുടെ അസാന്നിധ്യം സ്വഭാവികമാവുകയും ചെയ്യുന്നു. പിന്നെ വേറൊരാളെ കാണാതാകുന്നു. പിന്നെയൊരുപക്ഷേ നമ്മൾ തന്നെ. അവരുടെ (നമ്മുടെ) മടങ്ങിവരവിൽ കൂട്ടത്തിൽ വേറെയാരെങ്കിലും ഇതുപോലെ

, ,
റിവ്യൂ

അശരണരുടെ മന്ത്രാലയം

അരുന്ധതി റോയിയുടെ “The Ministry of Utmost Happiness” വായിച്ചു തുടങ്ങിയപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് Shahrnush Parsipur-ന്റെ “Women without Men” എന്ന നോവലാണ്. ആ ഫെമിനിസ്റ്റ് നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ മുഴുവൻ ഏദൻ തോട്ടം പോലുള്ള ഒരിടത്ത് അവസാനം എത്തിച്ചേരുകയാണ്. അവരിലൊരാൾ ഒരു മരമായി മാറുന്നു. “Ministry” തുടങ്ങുന്നതും “She lived in the graveyard like a tree.” എന്ന വാചകത്തോട് കൂടിയാണ്. ഇതിലെ കഥാപാത്രങ്ങളെല്ലാം ഒരു ശവപ്പറമ്പിലാണ് താമസിക്കാനായി എത്തുന്നത്. ഈ

, ,
Scroll to Top