Reading List – Apr 2025
ഏപ്രിൽ വായന സമൃദ്ധമായിരുന്നു. പല പുസ്തകങ്ങളും ഇപ്പോഴും വായനയിലാണ്, അതുകൊണ്ട് എണ്ണം പിടിയ്ക്കാൻ പറ്റില്ല എന്നേയുള്ളൂ. അതിനിടെ മേജർ ഇവന്റ് – യോസ(Llosa) മരിച്ചു (ഉടനെ ചാവുചടങ്ങിനു രാമായണം വായിയ്ക്കുന്നപോലെ കോൺവെർസേഷൻസ് ഇൻ കത്തീഡ്രൽ എടുത്തു വായിയ്ക്കാൻ തുടങ്ങി) – അങ്ങനെ പലതുണ്ടായി. മാതൃഭൂമിയിലെ സച്ചുവിന്റെ ഓർമ്മക്കുറിപ്പ് നന്നായി, അതിൽ നിന്ന് കേൾക്കാത്ത ഒരെഴുത്തുകാരനെ അറിയുകയും, അയാളുടെ പുസ്തകങ്ങൾ കണ്ടെടുക്കുകയും ചെയ്തു. മാർകേസിനെ ആർക്കും വായിയ്ക്കാം. യോസെ വായിയ്ക്കുന്നത് ഒരു സ് കില്ലാണ് , സെയിം വിത്ത് […]