കുറിപ്പുകള്‍

കുറിപ്പുകള്‍

ആൻഡ് ദ അവാർഡ് ഗോസ് റ്റു

2020-ലെ സാഹിത്യ ആക്കാദമി അവാർഡ് ലിസ്റ്റ് നോക്കുകയായിരുന്നു. ഏതെങ്കിലും ബിഗ് നെയിംസിന്റെ മക്കളായിരിയ്ക്കുക, സിനിമ പോലുള്ള പോപ്പുലർ മാധ്യമങ്ങളിൽ ഇടമുള്ളയാളായിരിയ്ക്കുക (ഇന്ദുഗോപൻ എന്ന ശരാശരി എഴുത്തുകാരന്റെ പ്രശസ്തി ഈ ഒരു കാര്യത്തിൽ നിന്ന് മാത്രമാണ് വരുന്നത്, അയാളുടെ എഴുത്തുകൾ അയാളുടെ പ്രശസ്തിയെ ഒരുതരത്തിലും ന്യായീകരിയ്ക്കുന്നില്ല) എന്നിവയൊക്കെയാണ് ഇപ്പോഴും ഒരു അക്കാദമി അവാർഡ് “തരമാക്കുന്ന”തിന്റെ മാനദണ്ഡം. സംഗീത ശ്രീനിവാസൻ ഒരു മീഡിയോക്കർ എഴുത്തുകാരിയാണ്, അവരുടെ ആസിഡോ, പൂക്കൾ എയ്‌റോപ്ലെയിൻ എന്നോ മറ്റോ പേരുള്ള ചവർ സ്റ്റോറിടെല്ലിൽ ഉള്ളതോ മറ്റോ […]

കുറിപ്പുകള്‍

Random

അരുന്ധതി റോയ് അതിബുദ്ധിമതിയായുള്ള സ്ത്രീയാണ്. മറ്റേതൊരു കൺടെംപററി ഇന്ത്യൻ എഴുത്തുകാരി/കാരനേക്കാളും അനാലിറ്റിക്കൽ സ്കില്ലും യൂണിവേഴ്സൽ അപ്പീലും അവർക്കുണ്ട്. എന്നാൽ അവർ ബിബിസിയിൽ എഴുതിയ ഇന്ത്യൻ കൊറോണ സിറ്റുവേഷനെപ്പറ്റിയുള്ള ലേഖനം നോക്കൂ, ഇന്ത്യയിൽ ഒരേയൊരു നാട്ടിലാണ് സിസ്റ്റമാറ്റിക് ആയി ഒരു ആരോഗ്യസംവിധാനം അതിന്റെ ജോലി ചെയ്യുന്നത്, കോൺഗ്രസ് സർക്കാർ ആണെകിൽ പോലും ഏറെക്കുറെ ഇപ്പോഴത്തെപ്പോലെ തന്നെ ആ സിസ്റ്റം അന്നാട്ടിൽ വർക്ക് ചെയ്യുമായിരുന്നു. കാരണം പത്തു നാൽപ്പതു കൊല്ലം കൊണ്ട് മലയാളികൾ വളർത്തിയെടുത്ത ഒന്നാണത്. അതിന്റെ ഗുണമേന്മയെ അംഗീകരിയ്ക്കാത്തത്

കുറിപ്പുകള്‍

Booker Prize 2021 Longlist

1. Klara and the Sun (Faber) by Kazuo Ishiguro (British) ഞാൻ ബുക്കർ പ്രേമിയുമല്ല, ഇഷിഗുരോ ആരാധകനുമല്ല. അയാളുടെ Buried Giant ഇപ്പോൾ വായനയിലുള്ള പുസ്തകങ്ങളിലൊന്നാണ്, ഐ ലൈക് ഇറ്റ് സൊ ഫാർ. ബ്ലർബ് പോലും നോക്കാതെയാണ് ഈ പുസ്തകം തുടങ്ങിയത്, നൊബേൽ കിട്ടിയതിനു ശേഷം ഇയാൾ പോയി Sci-fi എഴുതും എന്ന് സാധാരണ നമ്മൾ വിചാരിക്കില്ലല്ലോ, അങ്ങനെ ഒരു ചരിത്രമില്ല താനും. പിനോക്യോയുടെ കഥയുടെ പുനരാവിഷ്ക്കരണം ആണിവിടെ നടക്കുന്നത് – ഞാൻ അവസാന

കുറിപ്പുകള്‍

Second Place

ക്‌നോസ്ഗാർഡ് “Home and Away” എന്ന പുസ്തകത്തിലെ എഴുത്തുകളിൽ അയാളെ സ്വീഡിഷ് ഫെമിനിസ്റ്റുകൾ പുസ്തക ചർച്ചാ വേദികളിൽ മൈ സ്ട്രഗിൾ സീരീസിലെ ഇല്ലാത്ത misogyny -യുടെ പേരിൽ അറ്റാക്ക് ചെയ്തതിനെപ്പറ്റി പറയുന്നുണ്ട്. അന്നാട്ടിലെ ഒരു ക്രീയേറ്റീവ് റൈറ്റിങ് ക്ലാസ്സിൽ അയാളെ വിളിച്ചുവരുത്തി കുട്ടികളും അധ്യാപികയും കൂടി അയാളുടെ പുസ്തകത്തിന്റെ കുറവുകളെ മാത്രം മുൻ നിറുത്തി വിചാരണ നടത്തിയത് അയാളെ ഞെട്ടിച്ചു കളഞ്ഞു. ഞാൻ എഴുതിയതിനെപ്പറ്റിയല്ല, എന്തെഴുതണം എന്നതായി അവിടത്തെ ചർച്ച എന്നാണ് അയാൾ പറയുന്നത്. Rachel Cusk-ന്റെ

, ,
കുറിപ്പുകള്‍

വായനാലിങ്കുകൾ

1. ടാഗോറിന്റെ ഒരു ചെറിയ കഥ : – https://frontline.thehindu.com/arts-and-culture/literature/forbidden-entry-by-rabindranath-tagore-bengali-short-story-in-translation-translated-by-william-radice/article34229584.ece?homepage=true പെൻഗ്വിൻ ഇറക്കിയ ടാഗോറിന്റെ “പോസ്റ്റ്മാസ്റ്റർ” എന്ന കളക്ഷനിൽ നിന്ന്. അക്കൗണ്ട് ലോഗിൻ ചെയ്‍താലേ കഥ വായിയ്ക്കാൻ കഴിയൂ (വെബ് ക്ലിപ്പർ ഉപയോഗിച്ച് കണ്ടെന്റ് കോപ്പി ചെയ്യാനും പറ്റും) 2. ഓസ്‌ട്രേലിയൻ അമേരിക്കൻ എഴുത്തുകാരിയായ Shirley Hazzard -ന്റെ 79-ൽ വന്ന കഥ :- https://www.newyorker.com/magazine/1979/09/17/something-youll-remember-always 3. Shirley Hazzard – ന്റെ സുഹൃത്തുകൂടിയായിരുന്ന, ലെജൻഡറി എഴുത്തുകാരൻ Graham Green -ന്റെ ന്യൂയോർക്കർ പ്രൊഫൈൽ :- https://www.newyorker.com/magazine/2021/03/22/graham-greenes-dark-heart

കുറിപ്പുകള്‍

ഇന്ദുഗോപനും മരിയാനയും

അടുത്തിടെ ഇന്ദുഗോപന്റെ, മാതൃഭൂമി വഴി വന്ന “പ്രേതവേട്ടക്കാരൻ”, ഡിസി ഇറക്കിയ “കഥകൾ” തുടങ്ങിയ സമാഹാരങ്ങൾ വായിയ്ക്കുകയുണ്ടായി. “പ്രേതവേട്ടക്കാര”ന്റെ ഇൻട്രോ രസകരമാണ് – ടിവിയിലോ യൂറ്റ്യൂബിലോ കണ്ടിട്ടുള്ള ഒരു ടിവി പരിപാടിയിൽ ഒരു വീട്ടിലെ കട്ടിലിനെപ്പറ്റിയുള്ള അതിശയോക്തിപരമായ ഒരു കഥയുണ്ടായിരുന്നു, പ്രേതബാധയും മറ്റും തന്നെ. ഗോപൻ തന്നെ പറയുന്നപോലെ അതിഭയങ്കരമായ പശ്ചാത്തല സംഗീതവും നാടകീയതയും ഒക്കെ വച്ച് പ്രേക്ഷകനിൽ ഭയം ജനിപ്പിയ്ക്കുന്ന ഒന്ന് – അന്ന് ഞാൻ ഭയന്നിട്ടുമുണ്ടായിരുന്നു. ആ വീട്ടിൽ എഴുത്തുകാരൻ പോയി താമസിച്ച് അതിനെപ്പറ്റി എഴുതുന്നു.

, ,
കുറിപ്പുകള്‍

The 2021 International Booker Longlist

പുതിയ പുസ്തകങ്ങൾക്ക് പിന്നാലെ അധികം ഈ വർഷം പോകാതിരുന്നതുകൊണ്ട് ഇന്റർനാഷണൽ ബുക്കർ ലോങ്ങ് ലിസ്റ്റിൽ അറിയാത്ത പുസ്തകങ്ങളുണ്ട്. Labatut-ന്റെ When We Cease to Understand the World എന്ന പുസ്തകം ലിസ്റ്റിൽ വന്നത് കൗതുകമായി. ഹിസ്റ്റോറിക് സയന്റിഫിക് സംഭവങ്ങളെയും ആളുകളെയും ഭാവന കലർത്തി അവതരിപ്പിയ്ക്കുന്ന ഈ പുസ്തകം നോൺ ഫിക്ഷൻ നോവൽ എന്നാണ് വിളിയ്ക്കപ്പെട്ടുകൊണ്ടിരുന്നത്. സെബാൾഡിയൻ രീതിയിൽ history of destruction നോക്കിക്കാണുന്നു എന്നൊക്കെ അവകാശവാദമുണ്ടെങ്കിലും നോവലിന്റെ അവസാനഭാഗങ്ങളിൽ എന്റെ ക്ഷമ പരീക്ഷിയ്ക്കപ്പെട്ടു. സെബാൾഡ് എന്നൊക്കെ

കുറിപ്പുകള്‍

The Self-Aware Reader Tag

1) What most draws you in to a novel or story and makes you want to keep reading – plot, character(s), writing style, atmosphere, something else? ഒറ്റവാക്കിൽ കഥാപാത്രങ്ങൾ. കഥ ആർക്കും പറയാം. കഥാപാത്രങ്ങൾ ഒത്തുവന്നില്ലെങ്കിൽ കഥ ആരും ഓർക്കില്ല. എഴുത്തുശൈലി ഒരു പരിധിവരെ. എന്നാൽ ഇത് എപ്പോഴും ഒരുപോലെയല്ല. കയറിലെ കഥാപാത്രങ്ങളെ മുഴുവൻ ഓർക്കുക പ്രയാസം. എന്നാൽ ഏറെക്കുറെ ചരിത്രഗതിയോടു മാച്ച് ചെയ്യുന്ന രീതിയിലാണ് തകഴി

കുറിപ്പുകള്‍

Adam Zagajewski

പോളിഷ് കവി Adam Zagajewski മിനിഞ്ഞാന്ന് മരിച്ചുപോയി, മലയാളത്തിൽ ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല. 2017-ലാണ് അയാളുടെ Slight Exaggeration എന്ന പുസ്തകം വായിയ്ക്കുന്നത്. അന്ന് ഫെയ് സ്ബുക്കിൽ എഴുതിയ കുറിപ്പാണ് താഴെ. അയാളെപ്പറ്റി പല തവണ എഴുതിയിട്ടുണ്ട്. ഇപ്പോൾ സമയക്കുറവുണ്ട്, എന്നാലും ഇഷ്ടമുള്ള എഴുത്തുകാരന്റെ വിടവാങ്ങൽ ignore ചെയ്യുന്നത് ക്ഷമിയ്ക്കാവുന്നതല്ല. വായനക്കാരാ, ഇമ്മാതിരി പുസ്തകങ്ങൾ വായിയ്ക്കുക. ഹൃദയം വിശാലമാക്കാനെങ്കിലും. * ഇക്കൊല്ലം വായിച്ചതിൽ ഏറ്റവും അസാധാരണമായ പുസ്തകമാണ് പോളിഷ് കവിയായ Adam Zagajewski യുടെ “Slight Exaggeration”.

,
കുറിപ്പുകള്‍

ഭീതിയുടെ വഴിയേ

ഇരുട്ടിനെ അത്യാവശ്യം പേടിയുള്ള കുട്ടിക്കാലമായിരുന്നു എന്റേത്. എന്നാൽ അതേ സമയത്തുതന്നെ വാരികകളിൽ വന്നിരുന്ന ഹൊറർ നോവലുകൾ ഞാൻ സ്ഥിരമായി വായിയ്ക്കുമായിരുന്നു, ആകാംക്ഷ/കൗതുകം പേടിയെ കവച്ചുവച്ചു എന്ന് പറയാം – അതങ്ങനെ ആയിരുന്നു കുറെയധികം കാലം. ഹൊറർ കഥകൾ പറയുന്ന കൂട്ടുകാരും, നാട്ടിൽ പ്രചാരത്തിലുള്ള അത്തരത്തിലുള്ള കഥകളും, വായിച്ചിരുന്ന പുസ്തകങ്ങളും എല്ലാം ചേർന്ന് അത്യാവശ്യം “കിടില”മായിരുന്നു ആ സമയം. ജനാലയിലൂടെ നിലാവ് വീഴുന്ന രാത്രികളിൽ ഡ്രാക്കുള പ്രഭു അഴികൾക്കുള്ളിലൂടെ നൂഴുന്നത് പൈക്കോ ക്‌ളാസിക്സിൽ വായിച്ചത് ഓർമ്മ വരും. അന്ന്

,
കുറിപ്പുകള്‍

പാൻഡെമിക് വായനയെപ്പറ്റി

കഴിഞ്ഞ വർഷം, പാൻഡെമിക് തുടങ്ങിയ സമയത്താണ് ഞാൻ ക്രൈം വായന കൂടുന്നതിനെപ്പറ്റി എവിടെയോ വായിച്ചത്. അതെന്തുകൊണ്ട് എന്നാരോ പഠനം തന്നെ നടത്തിയിരുന്നു. ക്രൈം കഥകളുടെ വായനയിൽ ഒരു അണ്ടർ ഡോഗ് എലിമെൻറ് ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. നമ്മളെക്കാൾ ബുദ്ധിശക്തി കൂടിയ ആളുകൾ തമ്മിലുള്ള കാറ്റ് ആൻഡ് മോസ് ഗെയിമാണല്ലോ ഇത്തരം പുസ്തകങ്ങളിലെ വിഷയം. ദൃശ്യം സിനിമയി(കളി)ലെ ഹീറോയിക് സംഗതി അതിലെ ക്രൈം ചെയ്യാൻ ചെയ്യുന്ന ദൈർഘ്യമേറിയ പ്ലാനിങ് ആണ്. ലാൽ പോലും ആ ഒരു ആശയത്തിന്റെ വെഹിക്കിൾ

, , , ,
Scroll to Top