ആൻഡ് ദ അവാർഡ് ഗോസ് റ്റു
2020-ലെ സാഹിത്യ ആക്കാദമി അവാർഡ് ലിസ്റ്റ് നോക്കുകയായിരുന്നു. ഏതെങ്കിലും ബിഗ് നെയിംസിന്റെ മക്കളായിരിയ്ക്കുക, സിനിമ പോലുള്ള പോപ്പുലർ മാധ്യമങ്ങളിൽ ഇടമുള്ളയാളായിരിയ്ക്കുക (ഇന്ദുഗോപൻ എന്ന ശരാശരി എഴുത്തുകാരന്റെ പ്രശസ്തി ഈ ഒരു കാര്യത്തിൽ നിന്ന് മാത്രമാണ് വരുന്നത്, അയാളുടെ എഴുത്തുകൾ അയാളുടെ പ്രശസ്തിയെ ഒരുതരത്തിലും ന്യായീകരിയ്ക്കുന്നില്ല) എന്നിവയൊക്കെയാണ് ഇപ്പോഴും ഒരു അക്കാദമി അവാർഡ് “തരമാക്കുന്ന”തിന്റെ മാനദണ്ഡം. സംഗീത ശ്രീനിവാസൻ ഒരു മീഡിയോക്കർ എഴുത്തുകാരിയാണ്, അവരുടെ ആസിഡോ, പൂക്കൾ എയ്റോപ്ലെയിൻ എന്നോ മറ്റോ പേരുള്ള ചവർ സ്റ്റോറിടെല്ലിൽ ഉള്ളതോ മറ്റോ […]

