കുറിപ്പുകള്‍

കുറിപ്പുകള്‍

Internatonal Booker 2024

ഇന്റർനാഷണൽ ബുക്കർ ലിസ്റ്റ് വന്നിട്ടുണ്ട്. ഇത്തരം ലിസ്റ്റുകൾ കൊണ്ട് എന്റെ വായനയ്ക്ക് ഉപകാരമൊന്നുമില്ല എന്നത് കൊണ്ട് ഞാനിപ്പോൾ ഇവയൊന്നും കാര്യമായി എടുക്കാറില്ല. എന്നാൽ ഈ വര്ഷം ആദ്യം ഞാൻ ചെറു കുറിപ്പെഴുതിയ പുസ്തകം – ഇയ ജെൻബെർഗിന്റെ (ഉച്ചാരണം മറന്നുപോയി, ഇങ്ങനെയല്ല) ഡീറ്റെയിൽസ് എന്ന പുസ്തകം ലിസ്റ്റിലുണ്ട്. കദാരയുടെ പുസ്തകം വെറും ചവറാണ്. എഴുത്തു കരിയറിന്റെ അവസാനമാകുമ്പോൾ പാമുക്കിനെപ്പോലെ സ്വയം ഞെക്കിപ്പിഴിഞ്ഞു എഴുത്തുണ്ടാക്കുകയാണ് കദാരെയും എന്നാണ് എനിയ്ക്ക് തോന്നിയത്. ലിസ്റ്റിൽ ഡൊമെനിക്കോ സ്റ്റാർനണിന്റെ ബുക്കുണ്ട്. അയാളുടെ ട്രിക്ക് […]

, ,
കുറിപ്പുകള്‍

2023 – വായനകൾ

ജോലിത്തിരക്കായിരുന്നു 2023-ലെ വായനയെ ഏറ്റവും കൂടുതൽ ബാധിച്ച കാര്യം. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വാങ്ങുകയും, കൂടുതൽ ഓഡിയോ ബുക്കുകൾ കേൾക്കുകയും ചെയ്ത വർഷം കൂടിയാണ് കഴിഞ്ഞു പോയത്. കവിതാവായന കൂടുതൽ സെലെൿറ്റീവ് ആയി. എഴുത്തിലും കവിതയാണ് ലക്ഷ്യസ്ഥാനം എന്ന് വീണ്ടും മനസ്സിലുറപ്പിച്ചു. പുസ്തകങ്ങളുടെ പലതിന്റെയും കുറിപ്പുകൾ ബ്ലോഗിലുണ്ട്. മറ്റു ചിലവ ഫെയ്‌സ്ബുക്കിലും. എന്റെ തെരഞ്ഞെടുപ്പുകൾ വിശദീകരിയ്ക്കേണ്ട ആവശ്യമില്ലെന്നു തോന്നുന്നു. Ursula K Le Guin-ന്റെ കുറിപ്പുകൾ സരമാഗോയുടെ notebook വായിച്ചതിന്റെ പ്രേരണയിൽ എഴുതിയതാണെന്ന് അവർ പറയുന്നുണ്ട്. റെപ്രെസന്റേഷൻ,

കഥ, കുറിപ്പുകള്‍

2023-ലെ കഥകൾ

ധാരാളം കഥകൾ, സമാഹാരങ്ങളായും അല്ലാതെയും, വായിച്ച വർഷമാണ് ഇന്ന് അവസാനിയ്ക്കുന്നത്. അവയുടെ റേറ്റിംഗ് താഴെ. കഥകളുടെ ഉള്ളടക്കം വിസ്തരിയ്ക്കുന്നില്ല. പകരം ഞാൻ വായിച്ച ഏറ്റവും മികച്ച കഥയെപ്പറ്റി പറയാമെന്നു കരുതുന്നു. A Small, Good Thing – Raymond Carver – 5 stars കഥയിൽ ഒരു സ്ത്രീ ഒരു കെയ്ക്ക് ഓർഡർ ചെയ്യുന്നു. അവർക്ക് ബെയ്ക്കറെ അങ്ങ് പിടിയ്ക്കുന്നില്ല. എന്നാലും ഓർഡർ കൊടുത്തു അവർ വീട്ടിൽ പോവുന്നു. പിറ്റത്തെ ആഴ്ച മകന്റെ എട്ടാം പിറന്നാളാണ്, അവർ

,
കുറിപ്പുകള്‍

2023-ലെ എഴുത്തിനെപ്പറ്റി, എഴുത്തിനെപ്പറ്റി പൊതുവിൽ.

(എഴുത്തു ജീവിതത്തിന്റെ സമ്മറി ഗുഡ് റീഡ്‌സിൽ നിന്ന്) വായന പൊതുവാണ്‌. അതിനു (ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും) ഒരു പബ്ലിക് വശമുണ്ട്. മുഴുവനായി പബ്ലിക്ക് ആക്കാവുന്നതാണത്. എന്നാൽ എഴുത്തു പ്രൈവറ്റ് ആണ്. അഥവാ ഫിനിഷ്ഡ് അല്ലാത്ത പ്രോഡക്റ്റ് പുറത്തു കാണിയ്ക്കാവുന്നതല്ല. എന്നാൽ എഴുത്ത് കൂടുതൽ അധ്വാനമുള്ള ജോലിയാണ് എന്ന് എന്തെങ്കിലും എഴുതി നോക്കിയിട്ടുള്ള എല്ലാവർക്കും അറിയാം. ക്രീയേറ്റീവിറ്റി കഠിനമാണ്. അതിൽ അദ്ധ്വാനം മാത്രമല്ല, നിരന്തരമായ ഒരുക്കങ്ങളും ആവർത്തനങ്ങളുമുണ്ട്. അതാണ് അതിന്റെ മടുപ്പും. എന്റെ എഴുത്തിൽ ഒന്നിലധികം സംഗതികളുണ്ട് –

കുറിപ്പുകള്‍

2023-ലെ എഴുത്തിനെപ്പറ്റി, എഴുത്തിനെപ്പറ്റി പൊതുവിൽ.

(എഴുത്തു ജീവിതത്തിന്റെ സമ്മറി ഗുഡ് റീഡ്‌സിൽ നിന്ന്) വായന പൊതുവാണ്‌. അതിനു (ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും) ഒരു പബ്ലിക് വശമുണ്ട്. മുഴുവനായി പബ്ലിക്ക് ആക്കാവുന്നതാണത്. എന്നാൽ എഴുത്തു പ്രൈവറ്റ് ആണ്. അഥവാ ഫിനിഷ്ഡ് അല്ലാത്ത പ്രോഡക്റ്റ് പുറത്തു കാണിയ്ക്കാവുന്നതല്ല. എന്നാൽ എഴുത്ത് കൂടുതൽ അധ്വാനമുള്ള ജോലിയാണ് എന്ന് എന്തെങ്കിലും എഴുതി നോക്കിയിട്ടുള്ള എല്ലാവർക്കും അറിയാം. ക്രീയേറ്റീവിറ്റി കഠിനമാണ്. അതിൽ അദ്ധ്വാനം മാത്രമല്ല, നിരന്തരമായ ഒരുക്കങ്ങളും ആവർത്തനങ്ങളുമുണ്ട്. അതാണ് അതിന്റെ മടുപ്പും. എന്റെ എഴുത്തിൽ ഒന്നിലധികം സംഗതികളുണ്ട് –

കുറിപ്പുകള്‍

The End of the Year Book Tag

The Questions: Are there any books you started this year that you need to finish? യെസ്. പ്ലെന്റി. Tremor ബൈ റ്റേജു കോൾ, Baumgartner ബൈ പോൾ ഓസ്റ്റർ – ബോത്ത് ആർ ഇമ്പ്രെസ്സീവ് സൊ ഫാർ. റൊവെല്ലിയുടെ Anaximander, വിർജീനിയ വൂൾഫിന്റെ ഒരിയ്ക്കലും തീരാൻ സാധ്യതയില്ലാത്ത ഡയറികൾ, കാഫ്കയുടെ ബയോഗ്രഫി. പട്ടത്തുവിള, ടിആർ തുടങ്ങിയവരുടെ കഥകൾ. Do you have an autumnal book to transition into the

കുറിപ്പുകള്‍

സമീപകാല സിനിമകൾ -2

The Old Oak – കെൻ ലോച്ചിന്റെ സിനിമ വളരെ സൗകര്യപ്രദമായ ഒരു സെറ്റിങ് തെരെഞ്ഞെടുക്കുകയാണ്. മോഡേൺ ലിബറൽ നാട്യങ്ങൾക്കു മാറ്റിയ അന്തരീക്ഷം. ക്ളീഷേകളുടെ ഘോഷയാത്രയാണ് ഈ സിനിമ. വിചാരിച്ചപോലെ മലയാളി ലിബറൽ ആൾക്കൂട്ടത്തിനു നന്നായി ഇഷ്ടപ്പെട്ടു എന്ന് കാണുന്നു – സിറിയ, അഭയാർത്ഥി, വെള്ളക്കാരന്റെ ഗിൽറ്റ്, റേസിസം, അവന്റെ ദാരിദ്ര്യം. സിനിമയുടെ ഹൈലൈറ്റ് ഒറ്റ രംഗമാണ്. വലിയൊരു കത്തീഡ്രൽ കാണിച്ചു അതങ്ങനെ പടുത്തുയർത്താൻ ചെലവായ കൂലിപ്പണിക്കാരന്റെ അധ്വാനത്തെപ്പറ്റി പറയുന്ന രംഗം. അതേസമയത്ത് നൂറുവർഷം പിന്നോട്ടുപോയ സിറിയയുമായി

കുറിപ്പുകള്‍

സമീപകാല സിനിമകൾ

Christian Petzold -ന്റെ Afire -ൽ ഒരു ആദ്യനോവൽ എഴുതുന്ന ഒരു ചെറുപ്പക്കാരൻ സുഹൃത്തിന്റെ ഒപ്പം അയാൾക്ക്‌ പരിചയമുള്ള ഒരാളുടെ, കാടിനരികിലെ വീട്ടിൽ എത്തുകയാണ് – എഴുത്താണ് ലക്ഷ്യം. എന്നാൽ അവിടെ വളരെ ചുറുചുറുക്കോടെ വെക്കേഷൻ ആസ്വദിയ്ക്കുന്ന ഒരു പെൺകുട്ടിയുമുണ്ട്. ഒരു വിധം എല്ലാ സംഗതികളും “എഴുത്തുകാരനെ” ബാധിയ്ക്കുന്നു. പെൺകുട്ടിയുടെ രഹസ്യകാമുകനും അവളും കൂടെ തൊട്ടടുത്ത മുറിയിൽ രതിയിലേർപ്പെടുന്നു. കാമുകനെ അവർ പരിചയപ്പെടുന്നു. പിന്നെ അയാളും അവിടെ നിത്യസന്ദർശകനാകുന്നു. എഴുത്തുകാരന്റെ എഡിറ്റർ വരുന്നു. അപ്പോഴാണ് പെൺകുട്ടി ലിറ്ററേച്ചറിൽ

കുറിപ്പുകള്‍

കുഞ്ഞാമൻ

കുഞ്ഞാമന് ഇപ്പോഴത്തെ പല ദളിത് ബുജികൾക്കും പറയാനില്ലാത്ത തിക്താനുഭവങ്ങളുടെ ഒരു ഭൂതകാലമുണ്ട്. അതാണ് അയാളെ വ്യത്യസ്തനാക്കുന്നത്. “എതിര്” എന്ന പുസ്തകത്തിലെ പല നിലപാടുകാടുകളോടും ആശയങ്ങളോടും എനിയ്ക്ക് വിയോജിപ്പുകൾ ഉണ്ടായിരിയ്ക്കേ തന്നെ, അയാളുടെ അനുഭവങ്ങൾ എന്റെ “എതിരുകളെ” നിസ്സാരവൽക്കരിയ്ക്കുന്നു എന്ന് നിസ്സംശയം പറയാം. അല്ലെങ്കിലും ഒരു ദളിതന്റെ അനുഭവത്തിനു മാർക്കിടാൻ അ-ദളിതന് കഴിയില്ല തന്നെ. കൂട്ടത്തിൽ അയാൾ സ്വയംഹത്യ ചെയ്തതാണെന്ന ശ്രുതി കൂടി വന്നതോടെ ഒരു തരം അപ്രോപ്രിയേഷനും സാധ്യമാകാത്ത വിധം ആ മനുഷ്യൻ ഉയർന്നു നിൽക്കുന്നു എന്ന്

,
കുറിപ്പുകള്‍

Roman Stories – Jhumpa Lahiri

ജുമ്പ ലാഹിരിയുടെ “Roman Stories” എന്ന കഥാസമാഹാരം പ്രാധാന്യമുള്ള പുസ്തകമാണ്. അതിന്റെ ഉള്ളടക്കം പലപ്പോഴും വെറും ശരാശരി നിലവാരം പുലർത്തുന്നതാണ്. അപ്പോൾ എന്താണതിന്റെ സിഗ്നിഫിക്കൻസ്? ഒരു ഇന്ത്യൻ എഴുത്തുകാരി, ഇറ്റാലിയൻ പഠിയ്ക്കുന്നു. റോമിലേയ്ക്ക് സ്വയം പറിച്ചുനടന്നു. അവരുടെ സമാഹാരത്തിൽ അവർ പൂർണ്ണമായ അർത്ഥത്തിൽ ഒരു റോമക്കാരിയാണ്. ഇത്ര പൂർണ്ണമായ രീതിയിൽ മറുനാട്ടുകാരിയയായ ഒരു എഴുത്തുകാരനോ കാരിയോ ഇന്ത്യക്കാരായില്ല – ഇതാണ് ഞാൻ പറഞ്ഞ പ്രധാന്യം. നോക്കൂ, സാഹിത്യം ബുദ്ധിപരമായ ഒരു ഏർപ്പാടാണ്. ഒരെഴുത്തുകാരന്റെ ബുദ്ധിശക്തി എത്രയുണ്ടോ അത്രയും

, ,
കുറിപ്പുകള്‍

While reading Knausgaard

2018-ൽ Knausgaard-ന്റെ മൈ സ്ട്രഗിൾ എന്ന നോവൽ സീരീസിലെ അവസാന പുസ്തകം “ദി എൻഡ്” വായിയ്ക്കുന്ന വേളയിൽ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പ്. Knausgaard -ന്റെ “The End : My Struggle Book 6 ” ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുകയാണ്. കഴിഞ്ഞ അഞ്ചാറു കൊല്ലത്തിൽ ഞാൻ വായിച്ച ഏറ്റവും വലിയ പുസ്തകമാണിത് (കിൻഡിൽ എഡിഷൻ വെറും1661 പേജുകൾ). മൂന്ന് നാല് വർഷങ്ങൾക്കു മുന്നേ തന്നെ ഈ പുസ്തകത്തെപ്പറ്റി ചർച്ചകൾ കണ്ണിൽപ്പെട്ടിരുന്നു. ഹിറ്റ്ലറുടെ ആത്മകഥയെപ്പറ്റിയുള്ള ഒരു ഭാഗമാണ് അതിലെല്ലാവരും

, , ,
Scroll to Top