Author name: Melethil

കുറിപ്പുകള്‍

Suttree

    ചില പുസ്തകങ്ങളുടെ വായനാനുഭവം തികച്ചും വ്യക്തിപരമാണ് എന്ന് തോന്നാറുണ്ട്. ചില പുസ്തകങ്ങൾ നമ്മൾ വായിച്ച വിധം, നമ്മുടെ അനുഭവം വാക്കുകളിൽ വിവരിയ്ക്കുക പ്രയാസം. അതിനു വേണ്ട അധ്വാനമാലോചിയ്ക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നതാണ് നല്ലതെന്നു തോന്നും. ഞാൻ ഫോസയുടെ സെപ്റ്റോളജി സീരീസ് രണ്ടുവട്ടം വായിച്ചു – എന്നാൽ അതിനെപ്പറ്റി എഴുതുക വയ്യ. ബ്ലഡ് മെരിഡിയൻ അതുപോലൊരു നോവലാണ്. മക്കാർത്തിയുടെ ഭാഷ കഠിനമാണ് – എന്നാൽ ഇംഗ്ളീഷ് ഭാഷയുടെ സൗന്ദര്യം അയാളിലുണ്ട്. ഇക്കൊല്ലം ഞാൻ വായിച്ച ഫൈവ് സ്റ്റാർ വായനകളിലൊന്ന് […]

, ,
കുറിപ്പുകള്‍

Why read Classics?

ചില പുസ്തകങ്ങളുടെ വായനാനുഭവം തികച്ചും വ്യക്തിപരമാണ് എന്ന് തോന്നാറുണ്ട്. ചില പുസ്തകങ്ങൾ നമ്മൾ വായിച്ച വിധം, നമ്മുടെ അനുഭവം വാക്കുകളിൽ വിവരിയ്ക്കുക പ്രയാസം. അതിനു വേണ്ട അധ്വാനമാലോചിയ്ക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നതാണ് നല്ലതെന്നു തോന്നും. ഞാൻ ഫോസയുടെ സെപ്റ്റോളജി സീരീസ് രണ്ടുവട്ടം വായിച്ചു – എന്നാൽ അതിനെപ്പറ്റി എഴുതുക വയ്യ. ബ്ലഡ് മെരിഡിയൻ അതുപോലൊരു നോവലാണ്. മക്കാർത്തിയുടെ ഭാഷ കഠിനമാണ് – എന്നാൽ ഇംഗ്ളീഷ് ഭാഷയുടെ സൗന്ദര്യം അയാളിലുണ്ട്. എന്നാൽ ഇത് വേർഡ് പ്ലേയ് (അരുന്ധതിയുടെ ഗോഡ് ഓഫ് സ്

,
കുറിപ്പുകള്‍

അശു

  ദേവദാസ് വിഎം ശാരീരിക അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നതായി അയാളുടെ പുതിയ നോവലായ “അശു” വിന്റെ പിൻകുറിപ്പിൽ പറയുന്നു(എനിയ്ക്ക് നേരിട്ട് അറിയാത്ത സംഗതിയല്ല). അതുകൊണ്ടു തന്നെ ആവണം, താൻ അടുത്ത കാലത്തെഴുതിയ രണ്ടു കഥകളുടെ – പൊന്നാനി ബേസ് ചെയ്തുള്ള ഒരു ഗുണ്ടാക്കഥ, പിന്നെ പാവ് ലോവ് എന്ന പട്ടി എന്ന കഥ – മിക്സ് ചെയ്തെടുത്ത, അതിനോടൊപ്പം ന്യൂ ജെൻ വയലൻസ് കഥകളുടെ ഫോർമാറ്റും, സിനിമാറ്റിൿ ആവേശ സീനുകളും ചേർന്ന നോവലായാണ് അശു നമ്മുടെ മുന്നിൽ

, , ,
കുറിപ്പുകള്‍

Random thoughts

ഏതു ഗ്രേറ്റ് ലിറ്റററി വർക്കും നിങ്ങളെ ഒരു ക്ലാസിക്കിലേയ്ക്ക് നയിയ്ക്കും. അടുത്ത കാലത്ത് അത് ഡാൻ സിമ്മൺസിന്റെ “ഹൈപ്പീരിയൻ” വായിയ്ക്കുമ്പോഴാണ് ഉണ്ടായത്. ഇറ്റ് ലെഡ് മി റ്റു കീറ്റ്സ്. കീറ്റ്സിന്റെ ഗ്രീക്ക് മിത്തോളജി ബേസ് ചെയ്തുള്ള കവിതകൾ (ഈ നോവൽ സീരീസിലെ പുസ്തകങ്ങളുടെ അതേ പേരിലുള്ള) വായിച്ചു തുടങ്ങി അവസാനം എവെരിമാൻ ലൈബ്രറി ഇറക്കിയ കീറ്റ്സിന്റെ തെരെഞ്ഞെടുത്ത കവിതകളുടെ സമാഹാരം വാങ്ങുന്നതിലേയ്ക്ക് എത്തി – ഒരു പോക്കറ്റ് ബുക്കിനേക്കാളും അൽപ്പം വലിപ്പക്കൂടുതലുള്ള ഉജ്ജ്വല കളക്ഷൻ ആണിത്. ഗാർത്

, ,
കുറിപ്പുകള്‍

Hyperion – a masterpiece

  വിചിത്രമാണ് വായനാവഴികൾ. ഹൈപ്പീരിയൻ എന്ന scifi നോവൽ വന്ന് മുപ്പത്തഞ്ചു വർഷങ്ങൾ കഴിഞ്ഞു. ബിബ്ലിക്കൽ ഇമേജുകളാണ് ഈ നോവൽ വായിയ്ക്കുന്നതിൽ നിന്നെന്നെ തടഞ്ഞത്. എന്നാൽ വായനയിൽ അവയുടെ ഉപയോഗം ഉജ്ജ്വലമായി തോന്നി എന്നതാണ് സത്യം(ഡോസ്റ്റോ ഓഫ് ദി genre വേൾഡ് എന്ന് പോലും പറയാവുന്ന രീതിയിൽ). എന്നാൽ അത് മാത്രമല്ല, കീറ്റ്സ് എന്ന കവിയെ ഉപയോഗിച്ച വിധവും ഈ നോവലിന്റെ മിടുക്കാണ്. കീറ്റ്സിന്റെ പ്രസിദ്ധ കവിതയാണ് ഹൈപ്പീരിയൻ – അതിനെ തുടർന്നുള്ള അയാളുടെ കവിതകളുടെ പേരുകളാണ്

, , ,
കുറിപ്പുകള്‍

Hyperion – a masterpiece

  വിചിത്രമാണ് വായനാവഴികൾ. ഹൈപ്പീരിയൻ എന്ന scifi നോവൽ വന്ന് മുപ്പത്തഞ്ചു വർഷങ്ങൾ കഴിഞ്ഞു. ബിബ്ലിക്കൽ ഇമേജുകളാണ് ഈ നോവൽ വായിയ്ക്കുന്നതിൽ നിന്നെന്നെ തടഞ്ഞത്. എന്നാൽ വായനയിൽ അവയുടെ ഉപയോഗം ഉജ്ജ്വലമായി തോന്നി എന്നതാണ് സത്യം(ഡോസ്റ്റോ ഓഫ് ദി genre വേൾഡ് എന്ന് പോലും പറയാവുന്ന രീതിയിൽ). എന്നാൽ അത് മാത്രമല്ല, കീറ്റ്സ് എന്ന കവിയെ ഉപയോഗിച്ച വിധവും ഈ നോവലിന്റെ മിടുക്കാണ്. കീറ്റ്സിന്റെ പ്രസിദ്ധ കവിതയാണ് ഹൈപ്പീരിയൻ – അതിനെ തുടർന്നുള്ള അയാളുടെ കവിതകളുടെ പേരുകളാണ്

, , ,
വർഗ്ഗീകരിക്കാത്തത്

Recent Reads

മുറകാമിയുടെ പുതിയ നോവൽ The City and Its Uncertain Walls ഓഡിയോയിൽ ഇന്നലെ കേട്ട് തുടങ്ങി, 80% കഴിഞ്ഞു. അയാളുടെ എല്ലാ നോവലുകളുടെയും ഒരു മിക്സ് ആണ് പുതിയ നോവലിൽ. സത്യത്തിൽ ഇത് പ്രിന്റിൽ വാങ്ങിയിരുന്നെങ്കിൽ നഷ്ടമായേനെ. മുറകാമിയുടെ സിഗ്നേച്ചർ ശൈലി, അത്യന്തം വായനക്ഷമതയുള്ളത്, ആണ് ഈ നോവലിനെ സഹനീയമാക്കുന്നത്. എന്നാൽ തുടരെത്തുടരെ വരുന്ന ഫാൻസിന്റെ നൊസ്റ്റാൾജിയ ലക് ഷ്യം വച്ചുള്ള കഥാ സന്ദർഭങ്ങളും റെഫെറെൻസുകളും ചിലപ്പോൾ വായനക്കാരെ അരിശം കൊള്ളിയ്ക്കാൻ മതി. അയാളുടെ എല്ലാ

, , , , , , , ,
കുറിപ്പുകള്‍

Brian Evenson – Intro

  ]മതം സ്പിരിച്വാലിറ്റി എന്നൊക്കെ പറയുന്നത് ആധുനിക കാലത്ത് ഒരു അധികപ്പറ്റാണ്. പ്യൂരിറ്റി എന്ന തെറ്റിദ്ധാരണയ്ക്ക് പുറത്ത് കെട്ടിയുണ്ടാക്കുന്ന ഒന്നാണ് അത് (പ്യുവർ വെജ് എന്നത് ജാതിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന പോലെ). സാധാരണക്കാരന് യാതൊരു ഉപയോഗമില്ലെന്നു മാത്രമല്ല എല്ലാം ഒരു പൊളിറ്റിക്കൽ അജൻഡ നടപ്പിലാക്കാൻ വേണ്ടിയുള്ള സംഗതി എന്നതിലപ്പുറം ഒന്നുമില്ലെന്ന് സമകാലിക ഇന്ത്യയെയും അയൽക്കാരെയും നോക്കിയാൽ തന്നെ മനസ്സിലാകാനും മതി. ഫെയ് ത്, മൊറാലിറ്റി തുടങ്ങിയ വിഷയങ്ങളിൽ മതങ്ങൾക്കുണ്ടെന്നു പറയപ്പെടുന്ന മേൽക്കൈ നഷ്ടപ്പെട്ടു എന്നര്ത്ഥം. സംസ്കാരം എന്നത് മതവുമായി

, , ,
കുറിപ്പുകള്‍

Blood Ties

  യു നെസ് ബോ (Jo Nesbo) സ്റ്റീഫൻ കിംഗ് പോലെ കരിയറിന്റെ പീക്കിൽ എത്തി നിൽക്കുകയാണ്. കിങ്ങിന്റെ അവസാനം വന്ന കഥാസമാഹാരത്തിൽ ചില കഥകളെങ്കിലും അയാളുടെ വിന്റേജ് കാലത്തെ ഓർമ്മിച്ചു. നെസ് ബോ അറുപതുകളിലാണ്, കിംഗ് 77. എന്നാലും ഇനിയൊരു പീക്ക് ഉണ്ടാകും എന്ന് കരുതുക വയ്യെന്നാണ് അയാളുടെ പുസ്തകങ്ങൾ വായിയ്ക്കുമ്പോൾ ഈയിടെ തോന്നാറ്. ഹാരി ഹൂളെ (Hole) എന്ന കഥാപാത്രം പോലും (ക്രൈം സാഹിത്യത്തിലെ ഏറ്റവും വലിയ മാറ്റമായിരുന്നു ഈ പാത്രം – ഇതിനെ

, , , ,
കുറിപ്പുകള്‍

The Empusium – A Health Resort Horror Story

  എന്റെ വായന ഫോളോ ചെയ്യുന്നവർക്കറിയാം, ഓൾഗ ടോകർച്ചക്ക് എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയല്ല. ഹാൻ കാങ്ങിനും ഗ്ലക്കിനും ഒക്കെ കിട്ടിയപോലെ ചക്കാത്തിന് നൊബേൽ കിട്ടിയ എഴുത്തുകാരിയാണ് അവർ. എന്നാൽ ഈ രണ്ടു എഴുത്തുകാരികളെക്കാളും മുന്നിലാണ് അവർ. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഞാൻ ഹാൻ കാങ്ങിന്റെ തീർക്കാതിരുന്ന രണ്ടു നോവലുകൾ വായിച്ചു തീർത്തു – അവർ മുറകാമിയുടെ പോലും നിലവാരമില്ലാത്ത ഒരെഴുത്തുകാരിയാണ് എന്ന തീർച്ചയിൽ എത്തിച്ചേരുകയും ചെയ്തു (മുറകാമിയുടെ മിയ്ക്ക ചെറുകഥകളും വൈൻഡ് അപ്പ് എന്ന നോവലും ഉജ്ജലമാണ്,

, , ,
കുറിപ്പുകള്‍

The Third Realm

    കിനോസ് ഗാർഡിനെ വായിയ്ക്കുക എന്നത് ഏതൊരു സമയത്തും സന്തോഷമുള്ള സംഗതിയാണ്, അതൊന്നു കൂടി ഉറപ്പു വരുത്തുന്നു അയാളുടെ പുതിയ നോവൽ “The Third Realm” – ധാരാളം ബിബ്ലിക്കൽ റെഫെറെൻസുകളുള്ള, തിയോളജിയും ഫിലോസഫിയും ആർട്ടും ചർച്ചയ്ക്കു വരുന്ന ജോണ്റ ഫിക്ഷൻ സീരീസാണ് Morning Star സീരീസ്. ആദ്യ പുസ്തകത്തിൽ ഒരു പുതിയ നക്ഷത്രം ആകാശത്തു പ്രത്യക്ഷപ്പെടുകയാണ്. ഉടനെ ലോകത്തുടനീളം വിചിത്രമായ പലതും നടക്കുന്നു. നമ്മൾ ഒരു നോർവീജിയൻ പട്ടണത്തിൽ നടക്കുന്ന സംഗതികളാണ് കാണുന്നത്. രണ്ടാമത്തെ

, , , ,
കുറിപ്പുകള്‍

Table for Two

  Amor Towles കുറെക്കാലമായി എന്റെ വായനയുടെ റഡാറിൽ വന്നുപോയിക്കൊണ്ടിരിയ്ക്കുന്ന എഴുത്തുകാരനാണ്. അയാളുടെ A Gentleman in Moscow വളരെ പ്രശസ്തമാണ്. ഇത്തവണ Table for Two എന്ന കഥാസമാഹാരം അയാളുടേതായി പുറത്തുവന്നു. അടുത്തകാലത്ത് വായിച്ചതിൽ എനിയ്ക്കേറ്റവും ബോധിച്ച കഥാസമാഹാരമാണിത്. “ദി ലൈൻ” എന്ന കഥയിൽ ലെനിന്റെ പ്രസംഗം കേട്ട് പ്രചോദിതയായ ഒരു കർഷകസ്ത്രീ ഭർത്താവുമൊത്ത് മോസ്കോയിലെത്തുന്നു. ഭർത്താവിന് ജോലിയൊന്നും ശരിയാകുന്നില്ല, അയാൾ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത അത്ര ഗോതമ്പ് പൊടിച്ചാക്കുകൾ കൂട്ടിയിട്ട ഗോഡൗണിലെ തറ അടിച്ചുവാരുന്ന ജോലി

, ,
Scroll to Top