കുറിപ്പുകള്‍, റിവ്യൂ

മദ്യചഷകത്തിലെ വണ്ട്

Douglas Stuart-ന്റെ ആദ്യ നോവലാണ് “Shuggie Bain”. ബുക്കർ ലോങ്ങ് ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുള്ള ഈ നോവൽ 1980-കളിലെ ഗ്ലാസ്ഗൊയിൽ ജീവിയ്ക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് പറയുന്നത് (Shuggie Bain എന്ന കഥാപാത്രത്തിന്റെ അഞ്ച് വയസ്സുതൊട്ട് പതിനഞ്ചു വയസ്സുവരെയുള്ള ജീവിതം) – ഇംഗ്ളീഷുകാരുടെ “ഉരുക്കുവനിത”, മാർഗരറ്റ് താച്ചറുടെ കടുത്ത സ്വകാര്യവത്കരണ പോളിസികൾ കാരണം സ്കോട്ട്ലൻഡിന്റെ വെസ്റ്റേൺ കോസ്റ്റിലെ മൈനുകളും, വ്യവസായ ശാലകളും എല്ലാം തകർന്ന് നൂറുകണക്കിനു കുടുംബങ്ങൾ തൊഴിലില്ലായ്മയിൽ വലയുന്ന സമയമാണ് നോവലിന്റെ പശ്ചാത്തലം. ഷഗ് […]

, , , ,
പലവക

വായനക്കാരുടെ ചോദ്യങ്ങളും മറുപടിയും – 1

ഫിക്ഷൻ /നോൺഫിക്ഷൻ? why? ഫിക്ഷൻ – എന്നാൽ ഫിക്ഷനിൽ ഇടം, ചരിത്രം, കാലം എന്നിവ അടയാളപ്പെടുത്തുന്ന വിധത്തിലുള്ളവ. ഇപ്പോൾ വായിയ്ക്കുന്ന Shuggie Bain-ൽ ഗ്ലാസ്‌ഗോയുടെ ചരിത്രമുണ്ട്. Annie Ernaux എഴുതിയ പുസ്തകങ്ങളിൽ അറുപതുകളിലെ ഫ്രഞ്ച് ജീവിതം, വിശിഷ്യാ സ്ത്രീകളുടേതു കടന്നു വരുന്നു. Romesh Gunesekera-യുടെ Reef-ൽ ശ്രീലങ്കയുടെ പോസ്റ്റ് കൊളോണിയൽ ജീവിത സാഹചര്യങ്ങൾ, അന്നാട്ടിലെ ആഭ്യന്തര/വംശീയ യുദ്ധങ്ങളുടെ തുടക്കം എല്ലാമുണ്ട്. The Enlightenment of the Greengage Tree-ൽ ഇറാനിയൻ വിപ്ലവവും ഖൊമൈനിയുടെ നേതൃത്വത്തിൽ നടന്ന purge-ഉം

Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) | Daily Deal

Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) will be discounted to INR 29 in a Kindle daily deal which runs on Aug-28-2020. Aug-28-2020 -നു പൊറ്റാളിലെ ഇടവഴികൾ (ബുക്ക് 1) ആമസോൺ കിൻഡിലിൽ ഡെയിലി ഡീലിന്റെ ഭാഗമായി, 29 രൂപയ്ക്കു ലഭ്യമായിരിയ്ക്കും.

കുറിപ്പുകള്‍

Booker Prize 2020

ബുക്കർ longlist ആണ് താഴെ. കുറച്ചു അത്ഭുതപ്പെടുത്തുന്ന ലിസ്റ്റാണ്. പല പുസ്തകങ്ങളും ഇറങ്ങിയിട്ടില്ല. അഞ്ചോ ആറോ പുസ്തകങ്ങൾ ആദ്യ നോവലുകളാണ്. Hilary Mantel-ന്റെ നോവൽ എന്റെ കൈവശമുണ്ട്. സീരീസിലെ ആദ്യപുസ്തകം വായിച്ചു തീർന്നിട്ടില്ല അതുകൊണ്ട് അടുത്തകാലത്തൊന്നും ഇത് വായിയ്ക്കാൻ സാധ്യതയില്ല. Colum McCann എനിയ്ക്കിഷ്ടമുള്ള എഴുത്തുകാരനാണ്. ഈ നോവൽ, Apeirogon, നല്ല പേരെടുത്തിട്ടുണ്ട് ഇപ്പോൾത്തന്നെ. കയ്യിലുണ്ട്, പക്ഷെ വായന എപ്പോഴുണ്ടാകും എന്ന് തിട്ടമില്ല. C Pam Zhang എഴുതിയ How Much of These Hills Is

കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 9

ഒരു ടർക്കിഷ് ഓൺലൈൻ പത്രത്തിൽ വന്ന ഇന്റർവ്യൂ പ്രകാരം Orhan Pamuk പുതിയ നോവൽ പ്രസിദ്ധീകരിയ്ക്കാൻ ഒരുങ്ങുകയാണ്. പേര് : “Nights of Plague” (Veba Geceleri). ഇതെഴുതിക്കൊണ്ടിയിരിക്കുമ്പോൾ കൊറോണ ആരംഭിച്ചത് എഴുത്തുകാരനെ വിഷമിപ്പിച്ചുപോലും. എഴുത്തും ബാധിയ്ക്കപ്പെട്ടു. ഏതായാലും നോവൽ പൂർത്തിയായി, പാമുക്ക് അതിനുവേണ്ടി വരച്ചിട്ടുമുണ്ടത്രെ – Strangeness -ന്റെ കവർ ഓർക്കുക. റിപ്പോർട്ടിൽ പറയുന്ന മറ്റൊരു കാര്യം പാമുക്കിന്റെ മകൾ റൂയ ഇപ്പോൾ വളർന്നു വലുതായി വിവാഹവും കഴിഞ്ഞു എന്നുള്ളതാണ് – അയാളുടെ ബ്ലാക് ബുക്കിൽ

കുറിപ്പുകള്‍

ദ പ്രോമിസ്

കഴിഞ്ഞ ദിവസം മൂന്നു ചെറുകഥകൾ വായിയ്ക്കുകയുണ്ടായി. മാതൃഭൂമിയിലെ ബോണി തോമസിന്റെ “ദേവാസ്‌ത”യിൽ ഒരിയ്ക്കൽ കൂടി നമ്മൾ നമ്മൾ കത്തോലിക്കരുടെ ജീവിതത്തിലേയ്ക്ക് പോവുകയാണ്. ദേവാസ്ത വിളിയ്ക്കുന്ന, ചവിട്ടു നാടകമെഴുതുന്ന ഒരാളുടെ മകളെ ഒരുത്തൻ പ്രേമിയ്ക്കുന്നു. അയാൾ കപ്പലിൽ ജോലി ചെയ്യുന്നു, പോകുന്ന ഓരോ രാജ്യത്തുനിന്നും കൊന്തകൾ കാമുകിയ്ക്കു വേണ്ടി വാങ്ങുന്നു. അതിൽ അവൾ തന്നെ ആവശ്യപ്പെടുന്ന കൊന്തകളുമുണ്ട് – പോപ്പ് മുത്തിയത് പോലുള്ളവ. എന്തായാലും ഓരോ തവണയും കാമുകി ബന്ധത്തിന്റെ കാര്യം തന്റെ അച്ഛനോട് പറയുന്നതിൽ നിന്ന് അയാളെ

For the love of Classics Book Tag

✻ QUESTIONS ✻ Why do you read classics and how often do you read them? ഓരോ ഭാഷയ്ക്കും അതിന്റെ പരിണാമത്തിൽ ഓരോ മൈൽസ്റ്റോൺസ് ഉണ്ടാകും. അവയാണ് ക്ലാസ്സിക് പുസ്തകങ്ങൾ എന്ന് ഞാൻ കരുതുന്നു. തകഴിയുടെ “ഏണിപ്പടികൾ” വായിയ്ക്കുമ്പോൾ അതിലെ രാഷ്ട്രീയ/ഉദ്യോഗസ്ഥ വിഭാഗങ്ങളുടെ സ്വഭാവത്തിന് ഒരു ടൈംലെസ്സ് ഫീൽ ഉണ്ടെന്നു നമുക്ക് കാണാൻ കഴിയും. 60-കളിലെ അതേ മാനസികാവസ്ഥയാണ് ഇപ്പോഴും ഇന്ത്യക്കാരെ ഭരിയ്ക്കുന്ന മേൽപ്പറഞ്ഞ രണ്ടു കൂട്ടർക്കുമുള്ളത്, വിശിഷ്യാ രണ്ടാമത്തവർക്ക്(ഏതു ഗവണ്മെന്റ് വന്നാലും).

കുറിപ്പുകള്‍

ബഷീർ

ഈ വർഷം ഏറ്റവും കൂടുതൽ വായിയ്ക്കുകയുണ്ടായത് ബഷീറിനെയാണ്. ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുന്നതിൽ ഒരു പുസ്തകവും അയാളുടെയാണ്(യാ ഇലാഹീ). ഇവയിൽ ഒന്നോ രണ്ടോ ഒഴികെ (ധർമ്മരാജ്യം) എല്ലാം മുൻപേ വായിച്ചിട്ടുള്ളവയാണ്. പലതും മറന്നു പോയതാണ്. ഇപ്രാവശ്യത്തെ വായനകളിൽ അയാളുടെ ശൈലി, ടെക്നിക്, എഴുത്തിൽ വരുന്ന വിശദാമ്ശങ്ങൾ തുടങ്ങിയവ പ്രത്യേകം ശ്രദ്ധിച്ചു. വളരെ പേഴ്സണൽ ആയ ഒരു രീതി എഴുത്തിൽ കൊണ്ടുവരാൻ ആദ്യം കാലം തൊട്ടേ ബഷീറിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം. അതിനെ നീട്ടിയും കുറുക്കിയും അവസാനംവരെ യാതൊരുവിധ ക്ലേശവും

കുറിപ്പുകള്‍

കഥയില്ലായ്മകൾ

മാതൃഭൂമിയുടെ ചിത്രകാരന്മാരുടെ പതിപ്പ് ഇപ്പോഴാണ് ശ്രദ്ധിയ്ക്കുന്നത്. നല്ലൊരു ആശയമാണ്. ഷെരീഫിന്റെ മരങ്ങളെപ്പറ്റി ഞാൻ മുന്നേ എഴുതിയിട്ടുണ്ട്. ഷെരീഫ് ആണ് മാതൃഭൂമി കഴിഞ്ഞ പത്തിരുപതുകൊല്ലത്തിൽ നടത്തിയ ഏറ്റവും മികച്ച hiring. എ എസ് കഴിഞ്ഞാൽ എനിയ്ക്കു വാരികകളിൽ വരയ്ക്കുന്നതിൽ ഏറ്റവും ഇഷ്ടമുള്ള ആർട്ടിസ്റ്റാണ് ഷരീഫ്. അയാളെപ്പോലെ ഇപ്പോഴാരും ഇല്ല എന്ന് ഞാൻ കരുതുന്നു. നമ്പൂതിരിയുടെ മിനിമലിസം ഇഷ്ടമാണ് എന്നാൽ ഷരീഫിനോട് തികച്ചും മറ്റൊരു തരം അടുപ്പമാണ്, ഇങ്കും ബ്രഷും എനിയ്ക്കും പ്രിയപ്പെട്ടതാണ് എന്നതാവാം കാരണം. കൂട്ടത്തിൽ മദനനെപ്പറ്റിയുള്ള കുറിപ്പ്

കുറിപ്പുകള്‍

Midyear Book Freakout Tag 2019

Prompts: The Questions: 1. Best book you’ve read so far in 2019. Tove Ditlevsen-ന്റെ ട്രിലജിയിലെ “Dependency” പറയണം എന്ന് വച്ചതാണ് അപ്പോഴേയ്ക്കും താഴെ അതിനു യോജിയ്ക്കുന്ന ചോദ്യം വന്നു. പുനർവായന ആണെങ്കിലും ബഷീറിന്റെ “അനുരാഗത്തിന്റെ ദിനങ്ങൾ”. എന്റെ നോവലുകളിൽ ഡീറ്റൈലിംഗ് പ്രധാനമാണ് എന്ന് ഞാൻ കരുതുന്നതുകൊണ്ടു, അതുകൂടി മനസ്സിൽ വച്ചായിരുന്നു ഈ രണ്ടാം വായന. ബഷീറിന്റെ പെണ്ണുങ്ങൾ മുടി കെട്ടുന്നതിന്റെ വിശദാമ്ശങ്ങൾ എടുത്തു പറഞ്ഞ സുഹൃത്തിനെക്കൂടി ഇവിടെ ഓർക്കുന്നു. ഏതു കാലത്താണ്

Scroll to Top