ഫിറാന്തേയുടെ വികസിച്ചുകൊണ്ടിരിയ്ക്കുന്ന എഴുത്തുലോകം
Elena Ferrante-യുടെ മൂന്നു ഫിക്ഷൻ പുസ്തകങ്ങൾ ഞാനീ വർഷം വായിയ്ക്കുകയുണ്ടായി. My Brilliant Friend (Neapolitan Series), The Lost Daughter, അവരുടെ ഏറ്റവും പുതിയ നോവലായ The Lying Life of Adults എന്നിവ(അവരുടെ Incidental Inventions എന്ന ഗാർഡിയനിൽ വന്നിരുന്ന ചെറുകുറിപ്പുകളുടെ സമാഹാരവും ഞാൻ വായിച്ചിരുന്നു). ഒരു പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഏറ്റവും നീട്ടിവച്ച വായനയും ഈ എഴുത്തുകാരിയുടെയായിരിയ്ക്കണം. ഒന്നാമത് അവരുടെ എഴുത്തിനെപ്പറ്റി വായിച്ചറിഞ്ഞിട്ടുള്ള സംഗതികൾ, രണ്ടാമത് അവരുടെ അസാധാരണമായ പോപ്പുലാരിറ്റി – […]