അഭിമുഖം | അജയ് പി മങ്ങാട്ട്: “വായനക്കാരുടെ ഇന്റിലിജൻസിൽ ഞാൻ വിശ്വസിക്കുന്നു”
അജയ് പി മങ്ങാട്ടുമായി ഞാൻ നടത്തിയ, ദീർഘമായ, അഭിമുഖത്തിന്റെ ലിങ്ക് :- https://www.thecue.in/books/2020/03/14/ajai-p-mangattu-interview-by-abhilash-melethil
അജയ് പി മങ്ങാട്ടുമായി ഞാൻ നടത്തിയ, ദീർഘമായ, അഭിമുഖത്തിന്റെ ലിങ്ക് :- https://www.thecue.in/books/2020/03/14/ajai-p-mangattu-interview-by-abhilash-melethil
“Gunvor in Alf Prøysen’s novel A Blackbird in the Chandelier has a scar on her temple. She will often touch her scar, caressing it. Am I caressing my scar?” Vigdis Hjorth (വിഗ്ഡിസ് ഹോർട്ട) യുടെ “Will and Testament” എന്ന നോവൽ ഒറ്റവാചകത്തിൽ ഒരു പഴയ മുറിവിന്റെ സദാസമയമുള്ള ഓർമ്മപ്പെടുത്തൽ പോലെയാണ് എന്ന് പറയാം. നോവലിൽ എഴുത്തുകാരിയായ ആഖ്യാതാവ് താൻ വായിച്ച ഒരു പുസ്തകം
മലയാള സാഹിത്യത്തെപ്പറ്റി, കഥകളെപ്പറ്റി വിശേഷിച്ചും, മിണ്ടാതായത് മടുത്തിട്ടാണ്. പണ്ട് ഫെയ്‌സ്ബുക്കിൽ ആ ആഴ്ചയിൽ വായിച്ചവയെപ്പറ്റി സ്ഥിരമായി പറയാറുണ്ടായിരുന്നു. ധാരാളം ശത്രുക്കളെ എളുപ്പവഴിയ്ക്കു സമ്പാദിയ്ക്കാമെന്നതാണ് അതിന്റെ ഒരു ഗുണം. അത്രയ്‌ക്കാണ് മലയാളത്തിലെ മീഡിയോക്രിറ്റിയുടെ ആഘോഷം. ഒരു വർഷത്തോളമായി എത്ര ആഘോഷിയ്ക്കപ്പെട്ട കഥകളായാലും തിരിഞ്ഞു നോക്കുന്ന പതിവില്ലായിരുന്നു. ഇന്നലെ മാതൃഭൂമിയിലെ പുതുമുഖങ്ങളുടെ (നോക്കുമ്പോൾ എല്ലാം വർഷങ്ങളായി എഴുതുന്നവർ തന്നെ) കഥകളും, മാധ്യമത്തിലും മാതൃഭൂമിയിലും സന്തോഷ് കുമാർ എഴുതിയ കഥകളും ഒരു സുഹൃത്തു സംഘടിപ്പിച്ചു തന്നത് വായിയ്ക്കുകയുണ്ടായി. ഷിനിലാലിന്റെ “കുളച്ചൽ യുദ്ധം”
അജയിന്റെ “പറവയുടെ സ്വാതന്ത്ര്യം” വായിയ്ക്കുമ്പോൾ മനസ്സിൽ കയറിക്കൂടിയ സംഗതിയായിരുന്നു ഫിറന്തെയേയും ക്‌നോസ്ഗാർഡിനെയും അയാൾ താരതമ്യം ചെയ്തത്. Elena Ferrante – യുടെ My Brilliant Friend നിശിതമായ സ്ത്രീപക്ഷ എഴുത്തിനു പേരെടുത്ത നോവലാണ്. എഴുത്തുകാരിയുടെ ജീവിതകഥയാണെന്നു പറയപ്പെടുന്ന ഈ പുസ്തകത്തിലെ എഴുത്തും, തന്റെ തന്നെ ജീവിതത്തിലെ കാര്യങ്ങൾ തൊങ്ങലില്ലാതെ പറഞ്ഞുവയ്ക്കുന്ന ക്‌നോസ്ഗാർഡിന്റെ എഴുത്തും തമ്മിൽ കാര്യമായ ചേർച്ചകളില്ല – Knausgaard ഒറ്റയ്ക്ക് നിൽക്കാൻ കെൽപ്പുള്ള സ്ത്രീകളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത ദുർബ്ബല പുരുഷന്റെ വിലാപമാണെങ്കിൽ (എന്നാൽ
അജയ് മങ്ങാട്ടിന്റെ “ലോകം അവസാനിയ്ക്കുന്നില്ല” എനിയ്ക്കേറെ ഇഷ്ടമുള്ള ഒരു ലേഖന സമാഹാരമാണ്. അജയിന്റെ എഴുത്തുകൾ അങ്ങിങ്ങ് വായിച്ചിട്ടുള്ളതല്ലാതെ ഒരു പുസ്തകമായി വായിച്ചപ്പോഴാണ് അയാളുടെ വായനയുടെയും ചിന്തയുടെയും വൈവിധ്യം എനിയ്ക്കു ബോധ്യമായത്. പിന്നീട് അയാളുടെ നോവലിൽ വായനയുടെ ലോകം ആവർത്തിയ്ക്കുന്നതും കണ്ടു. അജയിനെ ഒരു നിരൂപകനായി ഞാൻ കാണുന്നില്ല. അങ്ങനെയൊരു വർഗ്ഗം മലയാള സാഹിത്യത്തിൽ നിലനിൽക്കുന്നു എന്ന് ഞാൻ വിചാരിയ്ക്കുന്നില്ല. കൃഷ്ണൻ നായർ ഒരു ലിറ്ററി ജേർണലിസ്റ്റ് ആയിരുന്നു, പികെ രാജശേഖരനും ഏറെക്കുറെ അതേ ഗണത്തിലാണ് പെടുക. അയാളുടെ
സാധാരണ സിനിമയെപ്പറ്റി ഞാനധികം എഴുതാറില്ല. എന്നാൽ ഇന്ന് ചില മലയാളി എഴുത്തുകാരും പ്രഖ്യാപിത ബുദ്ധിജീവികളിൽ (പണ്ട് സ്വയം പ്രഖ്യാപിത ഭീകരവാദി നേതാക്കളുണ്ടായിരുന്നു കാഷ്മീർ താഴ്വരയിലൊക്കെ) ചിലരും ഓസ്കാർ നേടിയ കൊറിയൻ സിനിമ, Parasite – നെ നിശിതമായി വിമർശിയ്ക്കുന്നത് ശ്രദ്ധയിൽ പെടുകയുണ്ടായി. Bong Joon-ho is an accomplished director. Host, Memories of Murder, മാംഗ നോവലിനെ അടിസ്ഥാനമാക്കിയുള്ള Snowpiercer, Okja തുടങ്ങിയ സിനിമകൾ എടുത്തിട്ടുള്ള ആളാണ് Bong – അതിൽ ഓരോന്നും അതാതു ജോണ്റെകളിൽ
To read well, that is, to read true books in a true spirit, is a noble exercise, and one that will task the reader more than any exercise which the customs of the day esteem. It requires a training such as the athletes underwent, the steady intention almost of the whole life to this object.
മലയാള സാഹിത്യം, അഥവാ താൻ എഴുതുന്ന സാഹിത്യം, ഉദാത്തമാണ് എന്ന് സ്വയം തെറ്റിദ്ധരിച്ച, ധരിപ്പിയ്ക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്ന ഒരാളാണ് സുഭാഷ് ചന്ദ്രൻ. അയാൾ എഴുതിയ രണ്ടു നോവലുകളും പരാജയങ്ങളാണ്. ഒരു പക്ഷെ കേരളത്തിൽ മാത്രമുള്ള ഒരു തെറ്റിദ്ധാരണയാണ് ഒരാൾ കഥ എഴുതുമെങ്കിൽ പിന്നെ നോവലും കവിതയും ലേഖനങ്ങളും എല്ലാം അയാൾക്ക് വഴങ്ങുമെന്നത്. ലോകസാഹിത്യത്തെ ശ്രദ്ധിച്ചാൽ ചെറുകഥയിലും നോവലിലും ഒരേ പോലെ തിളങ്ങിയവർ കുറവാണ് എന്നതാണ് വാസ്തവം. പ്രശസ്തരായ പല ചെറുകഥാകാരന്മാരും നോവലുകൾ എഴുതിയിട്ടില്ല. ചിലരുടെ ചെറുകഥകൾ തികഞ്ഞ
തുർക്കിയിലെ ഇസ്ലാമിക ഭീകരവാദി എർദോഗാൻ തടവറയിൽ വച്ചിട്ടുള്ള ദശലക്ഷക്കണക്കിന് ആളുകളിൽ പ്രധാനിയാണ് പ്രോ-ലെഫ്റ്റ് കുർദിഷ് പാർട്ടിയായ, HDP-യുടെ നേതാവ്, Selahattin Demirtaş (“ഞങ്ങൾ ഏഴുപേർ ഒരു കിടയ്ക്കയിലാണ് കിടക്കുന്നത്”- എന്ന് എഴുത്തുകാരൻ). 2018-ലെ തെരഞ്ഞെടുപ്പിലും നല്ല ശതമാനം വോട്ടുകൾ HDP കരസ്ഥമാക്കിയിരുന്നു. എന്നാൽ ജയിലിലിരുന്നും തന്റെ എഴുത്തുകളിലൂടെ തുർക്കിയിലെ സാധാരണക്കാരോട് സംവദിയ്ക്കുകയാണ് Demirtaş. അദ്ദേഹത്തിന്റെ 2017-ൽ പുറത്തുവന്ന കഥാസമാഹാരമാണ് Dawn (കഴിഞ്ഞ വർഷത്തെ “Devran” ഇംഗ്ലീഷിൽ വന്നിട്ടില്ല). തുർക്കിയിലെ ജനസമൂഹത്തെ പുതിയൊരു വെളിച്ചത്തിൽ കാണാൻ സഹായിയ്ക്കുന്ന പുസ്തകം
പി എഫ് മാത്യൂസിന്റെ എഡിറ്റിംഗ് പ്രോസസ്സ് നല്ലതാണ് എന്നെനിയ്ക്കു “ചാവുനിലം” വായിച്ച സമയത്തേ ബോധ്യമുള്ളതാണ്. മറ്റൊരു മലയാളി എഴുത്തുകാരന്റെ കയ്യിൽ മുന്നൂറു-നാനൂറു പേജ് എത്തിയേയ്ക്കാവുന്ന നോവലാണ് മാത്യൂസ് ഇരുനൂറിൽ താഴെ പേജുകളിൽ, എന്നാൽ effective ആയി എഴുതിയിരിയ്ക്കുന്നത്. ആ നോവൽ മലയാളത്തിലെ ഒരു ലാൻഡ് മാർക്ക് നോവലായി ഞാൻ കണക്കാക്കുകയും ചെയ്യുന്നു. “ഇരുട്ടിന്റെ പുണ്യാളനി”ലും ഈ മികവ് കാണാമെങ്കിലും ശൈലിയിൽ വലിയ പുരോഗതി കാണിയ്ക്കാത്ത നോവലാണ് അത്. അതിനുശേഷം വന്ന ചെറുകഥകളിൽ മറ്റു രീതികൾ കാണുന്നെങ്കിലും “അടിയാള
At last, after so many trials, I am convinced enough to make audio books part of my regular reading. My first set is in the pic. Re-reading “1Q84”. I have been reading (rather listening) “Trapped Tigers” for some time now. Reading and almost done with “Damascus”. More on them later.
2011-ൽ എന്റെ വായന വേറെ ഒരു വഴിയ്ക്കു പോയി. യുകെ ആമസോണിൽ നിന്ന് Transtromer-ടെ കവിതകളും, Bolano-യുടെ Romantic Dogs-ഉം വാങ്ങുന്നതോടെയാണത്. രണ്ടു മൂന്ന് വർഷങ്ങൾക്കു മുന്നെ ആദ്യം Ko Un-നെയും, പിന്നെ Yannis Ritsos-നെയും കണ്ടെത്തുന്നത് വരെ ആവർത്തിച്ചു വായിച്ച കവിതകൾ Transtromer-ടെ ആയിരുന്നു. ബൊലാഞ്ഞോയുടെ കവിതകളിൽ നിന്ന് പെട്ടെന്ന് നോവലുകളിലേയ്ക്ക് കടക്കുകയും Savage Detectives, Last Evenings on Earth തുടങ്ങിയ പുസ്തകങ്ങൾ ഏറെ പ്രിയപ്പെട്ടതായി മാറുകയും ചെയ്തു. മുൻ ദശാബ്ദത്തിൽ Orhan Pamuk-നെ