Novel

കുറിപ്പുകള്‍

റാൻഡം

1. തൊണ്ണൂറ്റഞ്ചോളം പുസ്തകങ്ങൾ വായിച്ച കഴിഞ്ഞ വർഷത്തിൽ, ഏറിയ പങ്കു വായനയും “കേൾവി”യിലായിരുന്നു. സ്റ്റോറിടെല്ലും ഓഡിബിളും ചേർന്ന് 61 പുസ്തകങ്ങൾ ഞാൻ ഓഡിയോ ആയാണ് കേട്ടത്. 2020-ൽ തന്നെ ജീവിതശൈലിയ്ക്കു ചേരുക ഓഡിയോ ആണെന്ന് മനസ്സിലാക്കി ആ സ്വിച്ചിങ് ഞാൻ ചെയ്തിരുന്നു. കേൾക്കുന്നത് വായനയാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ബാലിശമായാണ് ഇപ്പോൾ തോന്നുന്നത്. കയർ പോലെയുള്ള പുസ്തകങ്ങൾ കൊണ്ട് നടന്നു വായിയ്ക്കാൻ എനിയ്ക്ക് കഴിയില്ല, അല്ലെങ്കിൽ കില്ലിംഗ് കമന്റേറ്റോറേ – ഇമ്മാതിരി ജൽപ്പനങ്ങളൊക്കെ കിൻഡിൽ വന്നപ്പോഴും കേട്ടിരുന്നു. രാവിലെയും […]

, , ,
കുറിപ്പുകള്‍

The Promise

വെള്ളക്കാരനായ Damon Galgut ആണ് “The Promise” എന്ന നോവലിന് ബുക്കർ ജയിച്ചിരിയ്ക്കുന്നത്. വെള്ളക്കാരുടെ ഒരു കുടുംബത്തെ നാലു വ്യത്യസ്ത ദശകങ്ങളിൽ പിന്തുടരുന്ന ആഖ്യാനമാണ് ഈ നോവലിനുള്ളത്. ഒരു വലിയ കൃഷിയിടവും പടുകൂറ്റൻ വീടും സ്വന്തമായുള്ള മാനിയുടെ ഭാര്യ റെയ് ച്ചൽ മരിയ്ക്കുന്നതോടെയാണ് നോവൽ തുടങ്ങുന്നത്. അമോർ എന്ന ഇളയമകൾ ഹോസ്റ്റലിൽ നിന്ന് തിരികെ വീട്ടിലേയ്ക്കു വരികയാണ്, ദൂരെ ഒരിടത്ത് താമസിച്ചു പഠിയ്ക്കുകയാണ് അവൾ (അമ്മ മരിയ്ക്കാൻ പോകുന്നതുകൊണ്ടാണ് അവളെ ദൂരെ അയച്ചതെന്നും ഇനി അവൾ വീട്ടിൽ

, ,
കുറിപ്പുകള്‍

The Morning Star

സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനായ കിനോസ് ഗാർഡിന്റെ (Karl Ove Knausgaard) പുതിയ നോവലിനായി, The Morning Star (ട്രിലജി ആണ്), ഒരു വർഷത്തിലധികമായി കാത്തിരിയ്ക്കുകയായിരുന്നു. A Time for Everything എന്ന ആദ്യകാല നോവലിനുശേഷം എഴുത്തുകാരൻ ഫിക്ഷനിലേയ്ക്ക് മടങ്ങുന്നു എന്നതാണ് ഈ നോവലിന്റെ പ്രത്യേകത. അതിനിടയിൽ മൈ സ്ട്രഗിൾ എന്ന ആറു ഓർമ്മക്കുറിപ്പുകളുടെ സീരീസ്, സീസൺ ക്വാർട്ടറ്റ് എന്ന സീരീസ്, മോങ്ക് (Munch)-നെപ്പറ്റിയുള്ള പുസ്തകം, Home and Away എന്ന കത്തുകളുടെ സമാഹാരം, In

, ,
വർഗ്ഗീകരിക്കാത്തത്

A Passage North

അനുക് അരുൾപ്രകാസത്തിന്റെ (Anuk Arudpragasam ) “A Passage North” വായന തുടങ്ങുന്നതിനു മുൻപേ തന്നെ നോവലിന്റെ ഉള്ളടക്കത്തിൽ കൃത്യമായ രാഷ്ട്രീയമുണ്ട് എന്നതിന്റെ സൂചനകൾ കണ്ടിരുന്നു. പിന്നീടുണ്ടായ വായന അതിനെ തീർത്തും ശരിവയ്ക്കുന്നതായിരുന്നു. ശ്രീലങ്കയിൽ നിന്ന് ഇപ്പോൾ പരിഭാഷയിലും , അല്ലാതെയും വന്നുകൊണ്ടിരിയ്ക്കുന്ന നിരവധി നോവലിസ്റ്റുകൾ ആ രാജ്യത്തിന്റെ രാഷ്ട്രീയത്തെ പല രീതിയിൽ സംബോധന ചെയ്യുന്നത് കാണാം. കൂട്ടത്തിൽ അനുക് വളരെ പച്ചയ്ക്കാണ് രാഷ്ട്രീയം പറയുന്നത്. അടുത്തിടെ മലയാളത്തിൽ വന്ന “പ്രശസ്ത” നോവലിലെപ്പോലെ, പ്രൈമറി സ് കൂളിലെ

, ,
വർഗ്ഗീകരിക്കാത്തത്

A Passage North

അനുക് അരുൾപ്രകാസത്തിന്റെ (Anuk Arudpragasam ) “A Passage North” വായന തുടങ്ങുന്നതിനു മുൻപേ തന്നെ നോവലിന്റെ ഉള്ളടക്കത്തിൽ കൃത്യമായ രാഷ്ട്രീയമുണ്ട് എന്നതിന്റെ സൂചനകൾ കണ്ടിരുന്നു. പിന്നീടുണ്ടായ വായന അതിനെ തീർത്തും ശരിവയ്ക്കുന്നതായിരുന്നു. ശ്രീലങ്കയിൽ നിന്ന് ഇപ്പോൾ പരിഭാഷയിലും , അല്ലാതെയും വന്നുകൊണ്ടിരിയ്ക്കുന്ന നിരവധി നോവലിസ്റ്റുകൾ ആ രാജ്യത്തിന്റെ രാഷ്ട്രീയത്തെ പല രീതിയിൽ സംബോധന ചെയ്യുന്നത് കാണാം. കൂട്ടത്തിൽ അനുക് വളരെ പച്ചയ്ക്കാണ് രാഷ്ട്രീയം പറയുന്നത്. അടുത്തിടെ മലയാളത്തിൽ വന്ന “പ്രശസ്ത” നോവലിലെപ്പോലെ, പ്രൈമറി സ് കൂളിലെ

, ,
നോവല്‍, പദോന്നതി

ഭാഗ്യശ്രീ പൊറ്റാളിനെക്കുറിച്ചെഴുതിയ കുറിപ്പിന്റെ രണ്ടാം ഭാഗം

പൊറ്റാളിലെ ഇടവഴികൾ: ദൈനംദിനത്വത്തിന്റെ രാഷ്ട്രീയം പൊറ്റാളിലെ ഇടവഴികൾ: ദൈനംദിനത്വത്തിൻ്റെ രാഷ്ട്രീയം – ഭാഗ്യശ്രീ രവീന്ദ്രൻ

കുറിപ്പുകള്‍

Second Place

ക്‌നോസ്ഗാർഡ് “Home and Away” എന്ന പുസ്തകത്തിലെ എഴുത്തുകളിൽ അയാളെ സ്വീഡിഷ് ഫെമിനിസ്റ്റുകൾ പുസ്തക ചർച്ചാ വേദികളിൽ മൈ സ്ട്രഗിൾ സീരീസിലെ ഇല്ലാത്ത misogyny -യുടെ പേരിൽ അറ്റാക്ക് ചെയ്തതിനെപ്പറ്റി പറയുന്നുണ്ട്. അന്നാട്ടിലെ ഒരു ക്രീയേറ്റീവ് റൈറ്റിങ് ക്ലാസ്സിൽ അയാളെ വിളിച്ചുവരുത്തി കുട്ടികളും അധ്യാപികയും കൂടി അയാളുടെ പുസ്തകത്തിന്റെ കുറവുകളെ മാത്രം മുൻ നിറുത്തി വിചാരണ നടത്തിയത് അയാളെ ഞെട്ടിച്ചു കളഞ്ഞു. ഞാൻ എഴുതിയതിനെപ്പറ്റിയല്ല, എന്തെഴുതണം എന്നതായി അവിടത്തെ ചർച്ച എന്നാണ് അയാൾ പറയുന്നത്. Rachel Cusk-ന്റെ

, ,
നോവല്‍, പദോന്നതി

പൊറ്റാളിലെ ഇടവഴികൾ – Book 2

റിയാസ് പറയുന്ന കഥയിൽ നിന്ന് :- റിയാസ് : ഞാനും ബൈജുവും കൂടി കോയമ്പത്തൂർ ഒന്ന് പോകാൻ തീരുമാനിച്ചു. സാധങ്ങളെടുക്കാൻ. അത്രയും ദിവസം കട അടച്ചിടാം എന്ന് വച്ചു. ബൈജു അപ്പോൾ ഷബീബിനെ ഒന്നു വിളിച്ചു, കുറച്ചായി വിവരമൊന്നുമില്ലെന്ന് പറഞ്ഞ്. ഷബീബ് പറഞ്ഞു, ഞാൻ പുതിയ വണ്ടി വാങ്ങി. നിങ്ങൾ ആദ്യം ഇങ്ങോട്ടു വാ. ഒന്ന് കറങ്ങാം. തിരിച്ചു നാട്ടിലേയ്ക്ക് ഞാനുമുണ്ട്. സാധനം എടുക്കാൻ നമുക്ക് വേണമെങ്കിൽ വണ്ടിയിൽ തന്നെ പോകാം. എനിയ്ക്കു വലിയ താൽപ്പര്യമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ

,
കുറിപ്പുകള്‍, റിവ്യൂ

നിയപോളിറ്റൻ നോവൽ സീരീസ്.

ഫിറന്തേയുടെ നിയപോളിറ്റൻ നോവൽ സീരീസിൽ ആഖ്യാതാവായ നായികാകഥാപാത്രം, എലീന ഗ്രെക്കോ, കോളേജിൽ നിന്ന് താൻ ജനിച്ചു വളർന്ന ചെറുപട്ടണത്തിലെത്തി, സുഹൃത്തിന്റെ, ലീലയുടെ, വീട്ടിലേയ്ക്കു പോവുകയാണ് – തിരക്കുള്ള ബസ്സിലാണ് യാത്ര. നഗരത്തിലെ “സംസ്കാരമുള്ള” ആളുകൾക്കിടയിൽ നിന്ന് വരുന്ന എലീനയെ തിരക്കുള്ള ബസിൽ ആരോ കയറിപ്പിടിയ്ക്കുന്നു. അവർ തിരിഞ്ഞു അയാളെ നേപ്പിൾസിലെ സംസാരഭാഷയിൽ ചീത്ത വിളിയ്ക്കുന്നു. ബസ്സിൽ നിന്നിറങ്ങിയ അവർ ആലോചിയ്ക്കുകയാണ് – സംസ്കാര സമ്പന്നയാവാനും ഒരു “ലേഡി” ആവാനും ഇത്രകാലം പഠിച്ച തനിയ്ക്ക് എവിടെനിന്നാണ് ഈ ഭാഷ

, , ,
റിവ്യൂ

Red Pill

Red Pill എന്ന നോവലിന്റെ ആദ്യഭാഗമായ “Wannsee”-യിൽ (ജർമ്മൻ സബർബാണ് ഈ സ്ഥലം, അവിടെവച്ചാണ് നാസികൾ holocaust പദ്ധതി തയ്യാറാക്കുന്നത്) Hari Kunzru രണ്ടു എഴുത്തുകാരെ തുടക്കത്തിൽ mention ചെയ്യുന്നുണ്ട് – ഒന്ന് Sartre, മറ്റേത് Kleist. “Somewhere in Sartre’s Being and Nothingness, the writer imagines himself as a peeping Tom in a darkened corridor, terrified by the sudden possibility that he’ll be caught, that

, , ,
റിവ്യൂ

സാവേജ് ഡിറ്റക്റ്റീവ്സ്

ബൊലാഞ്ഞോയുടെ ചെറുനോവലുകൾ പലതും മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും മലയാളത്തിൽ വരാൻ സാധ്യതയില്ലാത്തതായി ഞാൻ കാണുന്ന നോവലുകളാണ് സാവെജും, 2666-ഉം (സെബാൾഡ്, ക്‌നോസ്ഗാർഡ് തുടങ്ങിയവർ പിന്നാലെയുണ്ട്). അവയുടെ ഘടന വലിയൊരു കൂട്ടം മലയാളി വായനക്കാർക്ക് താൽപ്പര്യമുണർത്തുന്നവയല്ല എന്നത് തന്നെ പ്രധാന കാരണം. പരിഭാഷയാണെങ്കിൽ പ്രയാസം. ഈ പുസ്തകങ്ങൾ വായിച്ചവരും കുറവായിരിയ്ക്കും. എക്സ്‌പെരിമെന്റൽ ചെറുകഥകളൊക്കെ മലയാളികൾ അംഗീകരിയ്ക്കുമെങ്കിലും അത്തരത്തിലുള്ള നോവലുകളെ മാനിയ്ക്കുന്നത് അപൂർവ്വം(സൂസന്ന ഒഴികെ അത്തരമൊരു നോവൽ വിജയിച്ചിട്ടില്ല, അടുത്തൊന്നും). വായന ഉപരിപ്ലവമാവുകയും നിരൂപകർ എഴുത്തുകാരുടെ കൂലിവേലക്കാരാവുകയും ചെയ്യുമ്പോൾ ബൊലാഞ്ഞോ പോലുള്ളവർ

, ,
Scroll to Top