സാവേജ് ഡിറ്റക്റ്റീവ്സ്
ബൊലാഞ്ഞോയുടെ ചെറുനോവലുകൾ പലതും മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും മലയാളത്തിൽ വരാൻ സാധ്യതയില്ലാത്തതായി ഞാൻ കാണുന്ന നോവലുകളാണ് സാവെജും, 2666-ഉം (സെബാൾഡ്, ക്‌നോസ്ഗാർഡ് തുടങ്ങിയവർ പിന്നാലെയുണ്ട്). അവയുടെ ഘടന വലിയൊരു കൂട്ടം മലയാളി വായനക്കാർക്ക് താൽപ്പര്യമുണർത്തുന്നവയല്ല എന്നത് തന്നെ പ്രധാന കാരണം. പരിഭാഷയാണെങ്കിൽ പ്രയാസം. ഈ പുസ്തകങ്ങൾ വായിച്ചവരും കുറവായിരിയ്ക്കും. എക്സ്‌പെരിമെന്റൽ ചെറുകഥകളൊക്കെ മലയാളികൾ അംഗീകരിയ്ക്കുമെങ്കിലും അത്തരത്തിലുള്ള നോവലുകളെ മാനിയ്ക്കുന്നത് അപൂർവ്വം(സൂസന്ന ഒഴികെ അത്തരമൊരു നോവൽ വിജയിച്ചിട്ടില്ല, അടുത്തൊന്നും). വായന ഉപരിപ്ലവമാവുകയും നിരൂപകർ എഴുത്തുകാരുടെ കൂലിവേലക്കാരാവുകയും ചെയ്യുമ്പോൾ ബൊലാഞ്ഞോ പോലുള്ളവർ […]