Novel

കുറിപ്പുകള്‍

1980

ചെറുപ്പത്തിൽ അയല്പക്കത്തു കേട്ട കഥകളിലൂടെയാണ് ജയനെ പരിചയം. അയാളുടെ സാഹസികതയും മറ്റും. അയാൾ മരിച്ചതുകൊണ്ടാണ് മമ്മൂട്ടിയും ലാലുമൊക്കെ സ്റ്റാറായത് എന്നൊക്കെയായിരുന്നു മുതിർന്നവർ പറഞ്ഞിരുന്നത്. ജയൻ ഹെലികോപ്ടറിൽ നിന്ന് വീണാണ് മരിച്ചത് എന്നും കേട്ടു. ബാലൻ കെ നായരാണ് അയാളെ തള്ളിയിട്ടത് എന്നാണ് എല്ലാവരും ആവർത്തിച്ചിരുന്ന കഥ(അപ്സരയിൽ സിനിമ കാണുന്നതിനിടയിൽ സിഗരറ്റു വലിയ്ക്കാൻ ബാലൻ കെ നായരെ കണ്ടു ഒരു സ്ത്രീ നിലവിളിച്ചോടിയത്രെ, ഒരിയ്ക്കൽ). ജയന്റെ സിനിമകൾ കാണുന്നത് വളരെക്കഴിഞ്ഞാണ്, അതായത് അത്തരം സിനിമകൾ കണ്ടാൽ പരിഹാസം തോന്നുന്ന […]

, , , ,
കുറിപ്പുകള്‍

മക്കാർത്തി

    അടുത്തിടെ അമേരിക്കൻ സാഹിത്യത്തിൽ എപ്പിക്കുകളില്ല എന്ന് പറഞ്ഞു നടത്തിയ ട്വിറ്റർ പോളിൽ ഐകകണ്ഠമായി പൊങ്ങിവന്ന പേര് മക്കാർത്തിയുടേതായിരുന്നു. ബ്ലഡ് മെരിഡിയൻ എന്ന ഉജ്ജ്വല നോവലാണ് ആ പട്ടം മക്കാർത്തിയ് ക്ക് ലഭിയ്ക്കാൻ കാരണമായത്. ലോകത്തെ ഏറ്റവും പ്രതിഭാധനരായ എഴുത്തുകാരിൽ ഒരാളായിരുന്നു ഇന്നലെ അന്തരിച്ച മക്കാർത്തി. അയാളുടെ അവസാനം വന്ന ട്വിൻ നോവലുകൾ, തന്റെ എഴുത്തിന്റെ അവസാനമാണ് എന്നയാൾ പറഞ്ഞിരുന്നു, ഇന്നത് സത്യമായി തീർന്നു. മക്കാർത്തിയെ വായിയ്ക്കാൻ ശ്രമിയ്ക്കാത്തവർക്ക് അയാളെപ്പറ്റി പറഞ്ഞുകൊടുക്കുക എളുപ്പമല്ല. ഒറ്റ നോട്ടത്തിൽ

, , ,
നോവല്‍, പദോന്നതി

സജിതയുടെ കഥ

സജിത : ചെറിയമ്മയുടെ ഭർത്താവിന്റെ അനിയന്റെ മകൻ – അതായിരുന്നു ഞാനും സുധാകരൻമാഷും തമ്മിലുള്ള ബന്ധം. സുധ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ചെറുപ്പത്തിൽ ഞങ്ങൾ അമ്പലക്കുളത്തിലാണ് നീന്തൽ പഠിച്ചത്. മൊത്തലയിട്ട്. അച്യുതൻ മാഷായിരുന്നു പഠിപ്പിച്ചത്, അച്ചുവേട്ടൻ. യുപിയിൽ ഞാനും സുധയും ഒരുമിച്ചു പഠിച്ചു. ഹൈസ്‌കൂളിലായപ്പോൾ ഒരേ ബസ്സിലായി യാത്ര. പത്തിലെത്തിയപ്പോഴേയ്ക്കും സൗഹൃദം വേറെയൊരു വഴിയ്ക്കു തിരിഞ്ഞിരുന്നു. ബസ്സിലൊക്കെ മുട്ടിയുരുമ്മി നിൽക്കും. ചിലപ്പോൾ അവൻ മൂന്നു കിലോമീറ്റർ സൈക്കിളോടിച്ചു വരും, എന്നിട്ടു വീടിന്റെ പരിസരത്തൊക്കെ കറങ്ങി നടക്കും. അടുത്തുള്ള

കുറിപ്പുകള്‍, നോവല്‍

Children of Time

എന്നെ ഫോളോ ചെയ്യുന്നവർക്കറിയാം, ഡിസംബറിൽ മക്കാർത്തിയുടെ സ്റ്റെല്ലാ മാരിസ് വായിച്ചതിനുശേഷം ഞാൻ sci-fi/fantasy genre പുസ്തകങ്ങളിലാണ് ഏകദേശം മുഴുവൻ സമയവും. പല പുസ്തകങ്ങളും സീരീസുകളും എണ്ണൂറും ആയിരവും പേജുകളും ആയതുകൊണ്ട് അവയെപ്പറ്റി എഴുതുകയൊന്നുമുണ്ടായില്ല. കെയ്‌ഗോ ഹിഗാഷിനോയുടെ പുതിയ നോവൽ (A Death in Tokyo-A Mystery – മിനിഞ്ഞാന്നാണ് വായന തുടങ്ങിയത്, കാഗ സീരീസ്) റിവ്യൂ കോപ്പി കിട്ടിയിട്ട് ഒരു മാസത്തോളം അത് വായിയ്ക്കാതെ ഇരുന്നു, ജോലിത്തിരക്കുകൾ, മറ്റു തിരക്കുകൾ, യാത്രകൾ എല്ലാമായി പോകുന്നതിന്റെ ഇടയ്ക്കാണ് ഇത്.

, ,
പദോന്നതി

റാബിയയുടെ പ്രണയകഥ (പൊറ്റാളിലെ ഇടവഴികൾ – ബുക്ക് 2)

റാബിയ: ജംഷാദ് വന്ന് എന്നെ വിളിയ്ക്കുമ്പോൾ ഞാൻ ടി കെ ഹമീദിന്റെ ക്ലാസ്സിലായിരുന്നു. അല്ലെങ്കിലും വരാന്തയിൽ ആളനക്കം കൂടുമ്പോൾ ഞാൻ ശ്രദ്ധിയ്ക്കാൻ തുടങ്ങും. ഞാൻ അനുവാദം ചോദിയ്ക്കാൻ എണീറ്റുനിന്നപ്പോഴേ ഹമീദ് സാർ തലയാട്ടിക്കൊണ്ടു പൊക്കോളാൻ പറഞ്ഞു. വരാന്തയിലിറങ്ങിയപ്പോൾ കാര്യങ്ങൾക്കു വ്യക്തതയായി. പോലീസ് പുറത്തുണ്ട്. വേങ്ങരയിൽ നിന്ന് വരുന്ന മൻസൂർ, പഴയ എം എൽ എ അഹമ്മദ് കുട്ടിയുടെ മരുമകൻ, അവനെ അറസ്റ്റു ചെയ്യാനാണ് അവർ വന്നിരിക്കുന്നത്. ഇതും പറഞ്ഞുകേട്ടതാണ്, ഉറപ്പൊന്നുമില്ല. പുതിയ എസ് ഐ കുട്ടികളെ ഞെട്ടിയ്ക്കാൻ

, ,
കുറിപ്പുകള്‍

Old Man’s War

“Old Man’s War” is a science fiction novel by John Scalzi that tells the story of elderly citizens who sign up for a military program and are given upgraded bodies to fight in a space war. The novel explores themes of identity, mortality, and the meaning of life, and is renowned for its thought-provoking ideas

, ,
കുറിപ്പുകള്‍

2666 – ഒരു വായനാസഹായി

പുസ്തകത്തിന്റെ നിരൂപണമല്ല ഇത്, വർഷങ്ങളായുള്ള എന്റെ തന്നെ വായനകളും, നിരൂപകരുടെയും മറ്റുള്ളവരുടെയും വായനകളും, എഴുത്തുകാരനെപ്പറ്റിയുള്ള എഴുത്തുകളും, ഈ വിഷയത്തിൽ ഞാൻ കണ്ടിട്ടുള്ള ലെക്ച്ചറുകളും എല്ലാം ചേർന്നുള്ള എന്റെ അനുഭവത്തിനെ ആഴത്തിൽ പുസ്തകം വായിയ്ക്കാൻ താല്പര്യമുള്ളവർക്കായി ഒരു ഗൈഡ് എന്ന നിലയിൽ കുറിപ്പാക്കിയതാണ്. സോഴ് സുകൾ കുറിപ്പിന്റെ അവസാനം കൊടുത്തിട്ടുണ്ട്. സ് പോയ് ലറുകൾ കഴിവതും ഒഴിവാക്കിയിട്ടുണ്ട്, ഇമ്മാതിരി പുസ്തകങ്ങൾ സ്പോയിൽ ചെയ്യാൻ കഴിയും എന്ന് ഞാൻ വിശ്വസിയ്ക്കുന്നില്ല. ======================================================== ആറുവർഷങ്ങളുടെ ഇടവേളയിലാണ് റൊബെർത്തോ ബൊലാഞ്ഞോയുടെ “2666” ഞാൻ

, ,
വർഗ്ഗീകരിക്കാത്തത്

നിതിന്റെ പുസ്തകം – രണ്ടാം പതിപ്പ്

കുറച്ചു പേർ മാത്രം വായിയ്ക്കുന്ന ഒന്നായാണ് “നിതിന്റെ പുസ്തകം” പ്ലാൻ ചെയ്തിരുന്നത്. വലിയ അവകാശവാദങ്ങളോ അഭ്യാസങ്ങളോ ഒന്നുമില്ലാത്ത ഒരു പുസ്തകം. മെയിൻ സ്ട്രീമിന് പുറത്ത് “സീരിയസ്” സാഹിത്യം വർക്ക് ചെയ്യുമോ എന്നത് എന്നും എനിയ്ക്ക് കൗതുകമുള്ള സംഗതിയാണ്. കിൻഡിലിൽ എന്റെ മറ്റു നോവലുകൾ സമയമെടുത്തെങ്കിലും, അത്യാവശ്യം വിറ്റുപോയിട്ടുണ്ട്, അടുത്ത കാലത്ത് കൊറോണ ബ്രേക്കിന് ശേഷം, ആമസോൺ വഴി കുറച്ചധികം പ്രിന്റഡ് കോപ്പികൾ പോയി. കിൻഡിൽ വേർഷൻ കണ്ടമാനം പൈറേറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ബുക്ക്മാർക് എന്ന കുറിപ്പുകളുടെ പുസ്തകവും കുറെ

,
വർഗ്ഗീകരിക്കാത്തത്

Young Mungo

2020-ലെ ബുക്കർ വിന്നർ ആയ ഡഗ്ലസ് സ്റ്റുവാർട്ടിന്റെ ആത്മകഥാംശമുള്ള നോവൽ, “ഷുഗി ബെയ്ൻ” ഉജ്ജ്വലമായിരുന്നു. എഴുത്തുകാരന്റെ പുതിയ നോവലാണ്, കുപ്രസിദ്ധയായ താച്ചറിന്റെ കാലത്തെ ഗ്ലാസ്ഗോയിൽ തന്നെ സെറ്റ് ചെയ്ത, “യങ്ങ് മംഗോ”. പുസ്തകത്തിന് യുഎസിലും യൂറോപ്പിലും രണ്ടു വെവ്വേറെ കവറുകൾ ആണുള്ളത്. യു എസ് കവറിൽ വെള്ളത്തിൽ പാതി മുങ്ങിയ ഒരു കൗമാരക്കാരന്റെ മുഖമാണ് – നോവലിന്റെ കഥയിൽ രണ്ടു ത്രെഡുകളുണ്ട്. ആദ്യത്തേതിൽ മംഗോ ഒരു വീക്കെൻഡിൽ മീൻ പിടിയ്ക്കാനായി രണ്ടു മുതിർന്ന ആളുകൾക്കൊപ്പം ഉൾനാടുകളിലേയ്ക്ക് പോവുകയാണ്.

, ,
കുറിപ്പുകള്‍

August 17

  ഹരീഷിന്റെ “ഓഗസ്റ്റ് 17”, ക്രീയേറ്റീവ് റൈറ്റിംഗ്-നേപ്പറ്റിയുള്ള ഒരു പുസ്തകമായി വേണമെങ്കിൽ കാണാം. ഒരാൾ ഒരു നാടിന്റെ അപരചരിത്രം ഭാവന ചെയ്യുന്നു. അയാൾ ബഷീറിനെപ്പോലെ അതികായനായ ഒരെഴുത്തുകാരനെ കണ്ടുമുട്ടുന്നു – ആ എഴുത്തുകാരനാകട്ടെ തന്റെ ക്രിയേറ്റിവിറ്റിയുടെ ഏറ്റവും ഉയർന്ന പടിയിലാണുള്ളത്. അയാളുടെ കൂസിലില്ലായ്മ (ബഷീറിന്റെ ഏതു എഴുത്തുകളും വായിയ്ക്കുമ്പോൾ സാധാരണക്കാരായ നമുക്ക് തോന്നുന്ന പോലെ തന്നെ) കാണുമ്പോൾ തുടക്കക്കാരന് ആരാധന, അയാൾ ഗുരുസ്ഥാനീയനെ സദാ പിന്തുടരുന്നു, അയാൾ ഭ്രാന്തിനു ചികിത്സ തേടുന്ന ഇടത്തും, അയാളുടെ പ്രധാന പുസ്തകങ്ങൾക്ക്

, ,
കുറിപ്പുകള്‍

മൂന്നു കല്ലുകൾ

അജയ് മങ്ങാട്ടിന്റെ “സൂസന്ന” വായിയ്ക്കുമ്പോൾ അതിലെ ഭാഷയാണ് എന്റെ ശ്രദ്ധയിൽ ആദ്യം വന്നത് – നടപ്പുഭാഷയെ മറ്റൊരു വഴിയിലേയ്ക്ക് തീരിച്ചു വിടാനുള്ള ശ്രമം ആ നോവലിലുണ്ടായിരുന്നു(അതയാളുടെ നോൺ ഫിക്ഷൻ വായിച്ചതുകൊണ്ട് പരിചിതവുമായിരുന്നു). ബൊലാഞ്ഞോയുടെ കവിത ഉദ്ധരിച്ചുകൊണ്ടുള്ള നോവലിന്റെ തുടക്കം പോലും ആ കുതറലിന്റെ തയ്യാറെടുപ്പായിരുന്നു. അജയിന്റെ പുതിയ നോവലായ “മൂന്നു കല്ലുകൾ” ആ ശ്രമം എഴുത്തുകാരൻ തുടരുന്നതിന്റെ അടയാളമാണ്. ആറോ ഏഴോ കഥാപാത്രങ്ങളെ വച്ച് പല അടരുകളുള്ള കഥയാണ് ഈ നോവലിൽ. കവിതാമയം എന്നൊരു പ്രയോഗം ഭാഷയെ

,
കുറിപ്പുകള്‍

Red Crosses

പഴയ സോവിയറ്റ് രാജ്യങ്ങളിൽ/ബ്ലോക്കുകളിൽ നിന്നെല്ലാം വരുന്ന പുസ്തകങ്ങൾ തരുന്ന അക്കാലത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തെപ്പറ്റിയുള്ള ചിത്രം അത്ര ഭംഗിയുള്ളതല്ല എന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. Beanpole പോലുള്ള സിനിമകൾ, സോവിയറ്റ് മിൽക്ക്, സ്വിമ്മിങ് ഇൻ ദി ഡാർക്ക് തുടങ്ങിയ നോവലുകൾ അലെക്സിവിച്ച് പോലുള്ളവരുടെ നോൺ ഫിക്ഷൻ പുസ്തകങ്ങൾ എന്നിവയെല്ലാം തുടങ്ങിവച്ച ആ തരംഗം ഇപ്പോഴും ആഞ്ഞടിച്ചുകൊണ്ടിരിയ്ക്കുകയാണ്. കരേറെയുടെ “ലിമോനോവ്” പോലുള്ള പുസ്തകങ്ങൾ യൂണിയൻ വീണതിന് ശേഷമുള്ള സംഗതികളാണ് വിവരിയ്ക്കുന്നത് (ഇതിൽ പലതും ഞാനിവിടെ മുന്നേ എഴുതിയിട്ടുള്ളതാണ്). അതിൽ ഗുലാഗിനെപ്പറ്റി എഴുതിയ

, ,
Scroll to Top