Author name: Melethil

വർഗ്ഗീകരിക്കാത്തത്

“നിതിന്റെ പുസ്തകം” 14% off!

“നിതിന്റെ പുസ്തകം” 14% off! ഫ്ലിപ്കാർട്ടിൽ :- https://www.flipkart.com/nithinte…/p/itmc6054411ccd57ആമസോണിൽ :- https://www.amazon.in/dp/9391841554/ കോഴിക്കോട്, തൃശൂർ, കലൂർ (കൊച്ചി) മാതൃഭൂമി ബുക്ക് സ്റ്റോറുകൾ, തിരുവനന്തപുരം മോഡേൺ ബുക്ക് സെന്റർ, ബ്ലോസ്സം ബുക്ക്സ്, കൊച്ചി  എന്നിവിടങ്ങളിലും പുസ്തകം ലഭിയ്ക്കുന്നതാണ്.

കുറിപ്പുകള്‍

എം ടി

എം ടി പണ്ടൊരിയ്ക്കൽ അമ്മയുടെ വീട്ടിൽ വന്നു. വലിയ അമ്മാവനും എം ടിയും ഒരേ (പാരലൽ) കോളേജിൽ പഠിപ്പിച്ചിരുന്നു, ആ പരിചയത്തിലാണ് വന്നത്. നിർമ്മാല്യം എന്ന സിനിമ അടുത്തുള്ള ഒരു അമ്പലത്തിൽ ഷൂട്ട് ചെയ്യാൻ കഴിയുമോ എന്നറിയാനായിരുന്നു. അമ്പലത്തിനു പഴക്കം പോരെന്നു പറഞ്ഞ് പിൻവാങ്ങി. ആ കണക്ഷന്റെ പേരിൽ എന്റെ ഒരു ബന്ധു വാരിക്കുഴിയിലോ മറ്റോ അഭിനയിച്ചിട്ടുണ്ട്. വീട്ടിൽ ഏറ്റവും സുലഭമായുള്ള പുസ്തകങ്ങൾ എം ടിയുടെ നോവലുകളായിരുന്നു. അത് വീണ്ടും വീണ്ടും വായിയ്ക്കുന്ന കാലത്താണ് അമ്മയോ മറ്റോ

വർഗ്ഗീകരിക്കാത്തത്

നിതിന്റെ പുസ്തകം on amaon now!

“നിതിന്റെ പുസ്തകം”, ഒന്നാം ഭാഗം, ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. വില 150 രൂപ. ഷിപ്പിംഗ് എക്സ്ട്രാ. “ആർക്കും രൂപഭദ്രമാക്കാനാകാത്ത ആവിഷ്കാരമാണ് യൗവനം എന്ന ഒരു ആഖ്യാനത്തിലേക്ക് ഈ നോവൽ വികസിക്കുന്നതായി ഞാൻ കാണുന്നു” – അജയ് പി. മങ്ങാട്ട് ലിങ്ക് :- https://www.amazon.in/dp/9391841554/

വർഗ്ഗീകരിക്കാത്തത്

പൊറ്റാളിലെ ഇടവഴികൾ – Print, available now!

പൊറ്റാളിലെ ഇടവഴികൾ ഒന്നും രണ്ടും പുസ്തകങ്ങൾ ആമസോണിൽ വീണ്ടും ലഭ്യമായിട്ടുണ്ട്. ഇത്തവണ ആമസോൺ ഫുൾ ഫിൽഡ് ഡെലിവറിയാണ് – ഷിപ്പിംഗ് ചാർജില്ല. ആവശ്യക്കാർ നോക്കുമല്ലോ. ബുക്ക് വൺ ലഭിയ്ക്കാൻ : – https://www.amazon.in/gp/product/B07TJGSTB4/ ബുക്ക് റ്റു ലഭിയ്ക്കാൻ – :- https://www.amazon.in/dp/B07TLW8L6Y/  

വർഗ്ഗീകരിക്കാത്തത്

Anand on Vijayan

വിജയന്റെ മരണത്തിനു ഒരു വർഷത്തിനുശേഷം ഡിസി ഇറക്കിയ “ഓവി വിജയൻ : ഓർമ്മപ്പുസ്തകം” എന്ന പുസ്തകത്തിൽ നിന്ന് ആനന്ദിന്റെ കുറിപ്പ്.  

വർഗ്ഗീകരിക്കാത്തത്

Midyear Book Freakout Tag 2022

Prompts: The Questions: 1. Best book you’ve read so far in 2022. ബുക്കുകൾ എന്ന് പറയണം. ലോറൻസ് ഡുറലിന്റെ, അലക്സാൻഡ്രിയ ക്വാർട്ടെറ്റ് എന്നറിയപ്പെടുന്ന സീരീസിലെ പുസ്തകങ്ങൾ ഓരോന്നും മനോഹരമാണ്. നാലാമത്തെ പുസ്തകം വായിച്ചു തീരാനായി. ജസ്റ്റിൻ എന്ന ആദ്യ നോവൽ അതിമനോഹരമാണ് (ഡുറലിന്റെ രണ്ടാം ഭാര്യയാണ് ഈ കഥാപാത്രത്തിനാധാരം, അയാളുടെ തന്നെ അനുഭവകഥകളാണ് ഈ നോവലിലും, അതുകൊണ്ടു തന്നെ വളരെ യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന ആഖ്യാനമാണ് നാലു പുസ്തകങ്ങളിലും). നമ്മുടെ നാട്ടിൽ കവിതാമയം

വർഗ്ഗീകരിക്കാത്തത്

Young Mungo

2020-ലെ ബുക്കർ വിന്നർ ആയ ഡഗ്ലസ് സ്റ്റുവാർട്ടിന്റെ ആത്മകഥാംശമുള്ള നോവൽ, “ഷുഗി ബെയ്ൻ” ഉജ്ജ്വലമായിരുന്നു. എഴുത്തുകാരന്റെ പുതിയ നോവലാണ്, കുപ്രസിദ്ധയായ താച്ചറിന്റെ കാലത്തെ ഗ്ലാസ്ഗോയിൽ തന്നെ സെറ്റ് ചെയ്ത, “യങ്ങ് മംഗോ”. പുസ്തകത്തിന് യുഎസിലും യൂറോപ്പിലും രണ്ടു വെവ്വേറെ കവറുകൾ ആണുള്ളത്. യു എസ് കവറിൽ വെള്ളത്തിൽ പാതി മുങ്ങിയ ഒരു കൗമാരക്കാരന്റെ മുഖമാണ് – നോവലിന്റെ കഥയിൽ രണ്ടു ത്രെഡുകളുണ്ട്. ആദ്യത്തേതിൽ മംഗോ ഒരു വീക്കെൻഡിൽ മീൻ പിടിയ്ക്കാനായി രണ്ടു മുതിർന്ന ആളുകൾക്കൊപ്പം ഉൾനാടുകളിലേയ്ക്ക് പോവുകയാണ്.

, ,
പദോന്നതി

പൊറ്റാളിലെ ഇടവഴികൾ in Print

  സുഹൃത്തുക്കളെ, കോവിഡിന് ശേഷം “പൊറ്റാളിലെ ഇടവഴികൾ” പേപ്പർബാക്ക് ആമസോൺ വഴി വീണ്ടും വിൽപ്പന ആരംഭിയ്ക്കുകയാണ്. രണ്ടു പുസ്തകങ്ങളുടെയും ചുരുക്കം കോപ്പികളെ ലഭ്യമായുള്ളൂ. ബുക്ക് വൺ – https://www.amazon.in/gp/product/B07TJGSTB4 @ 200 രൂപ + ഷിപ്പിംഗ് ബുക്ക് റ്റു – https://www.amazon.in/gp/product/B07TLW8L6Y @ 275 രൂപ + ഷിപ്പിംഗ് ആവശ്യമുള്ളവർ വാങ്ങുമല്ലോ.

കുറിപ്പുകള്‍

നടക്കുന്ന നായകർ

ലോകത്തെ മഹത്തായ നോവലുകളിൽ ഒന്നായ “ഹംഗർ”-ലെ നായകൻ സദാ തന്റെ പട്ടണത്തിൽ തലങ്ങും വിലങ്ങും നടക്കുകയാണ്. അയാൾ നടക്കുന്നത് തന്റെ പട്ടിണി മാറ്റാൻ (പുസ്തകത്തിൽ ആത്മകഥാംശമുണ്ട്) എന്തെങ്കിലും ഒരു വഴി തേടിയാണ്. പണയം വയ്ക്കാവുന്ന എല്ലാം അയാൾ കൈവിട്ടു കഴിഞ്ഞു. പോരാത്തതിന് തിരക്കുണ്ടെന്നു കാണിയ്ക്കുക എന്നതും പ്രധാനം – പട്ടിണിയിൽ നിന്നുണ്ടാവുന്ന അപകർഷത, ദുരഭിമാനം ഇതൊക്കെയാണ് അയാളുടെ ഈ നടത്തത്തിനു പിന്നിൽ. ഈ നോവലിനെക്കുറിച്ച് കിനോസ്‌ഗാർഡ് പല തവണ എഴുതിയിട്ടുണ്ട് (നോർഡിക് നോവലിന്റെ തലതൊട്ടപ്പനാണ് അവസാനകാലത്ത് നമ്മുടെ

, , ,
കുറിപ്പുകള്‍

ചില ക്രൈം വായനകൾ

1) പാസ്കൽ ഗാർനിയെയുടെ (Pascal Garnier), “A26” ഒരു നോയ്‌ർ ത്രില്ലറാണ് (ഫ്രാൻസിലെ ഒരു ഹൈവേയുടെ പേരാണ്). അത്യസാധാരണമായ പാസേജുകൾ എഴുതാൻ മിടുക്കനാണ് ഗാർനിയെ (മുന്നേ ബ്ലോഗിൽ എഴുതിയിട്ടുണ്ട്), ഇത്തരം എഴുത്തുകൾ കൂടിയാണ് അയാളുടെ നോവെല്ലകളെ അതിന്റെ അനന്യമായ സെറ്റിങ്ങിനൊപ്പം ഉജ്ജ്വല വായനാനുഭവങ്ങളാക്കുന്നത്. ഈ നോവൽ ഒരു കൊലപാതകിയെക്കുറിച്ചാണ്. ഏകാകിയായ അയാൾ വീടിനു പുറത്തിറങ്ങാത്ത അനിയത്തിയോടൊപ്പം കഴിയുന്നു. പോസ്റ്റ് വാർ ട്രോമായിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് പടിഞ്ഞാറൻ ഫ്രാൻസിൽ, തൊള്ളായിരത്തിനാല്പതു തൊട്ടു നാലു ദശാബ്ദത്തോളം താമസിയ്ക്കുന്ന ഈ അനിയത്തി.

, , ,
കുറിപ്പുകള്‍

August 17

  ഹരീഷിന്റെ “ഓഗസ്റ്റ് 17”, ക്രീയേറ്റീവ് റൈറ്റിംഗ്-നേപ്പറ്റിയുള്ള ഒരു പുസ്തകമായി വേണമെങ്കിൽ കാണാം. ഒരാൾ ഒരു നാടിന്റെ അപരചരിത്രം ഭാവന ചെയ്യുന്നു. അയാൾ ബഷീറിനെപ്പോലെ അതികായനായ ഒരെഴുത്തുകാരനെ കണ്ടുമുട്ടുന്നു – ആ എഴുത്തുകാരനാകട്ടെ തന്റെ ക്രിയേറ്റിവിറ്റിയുടെ ഏറ്റവും ഉയർന്ന പടിയിലാണുള്ളത്. അയാളുടെ കൂസിലില്ലായ്മ (ബഷീറിന്റെ ഏതു എഴുത്തുകളും വായിയ്ക്കുമ്പോൾ സാധാരണക്കാരായ നമുക്ക് തോന്നുന്ന പോലെ തന്നെ) കാണുമ്പോൾ തുടക്കക്കാരന് ആരാധന, അയാൾ ഗുരുസ്ഥാനീയനെ സദാ പിന്തുടരുന്നു, അയാൾ ഭ്രാന്തിനു ചികിത്സ തേടുന്ന ഇടത്തും, അയാളുടെ പ്രധാന പുസ്തകങ്ങൾക്ക്

, ,
Scroll to Top