Author name: Melethil

കുറിപ്പുകള്‍

2019 Reading – Part I

2019 തീരുവാൻ ഇനിയും ദിവസങ്ങളുണ്ട്. നാലോളം പുസ്തകങ്ങൾ വായിയ്ക്കുന്നുണ്ട് എങ്കിലും ഈ വർഷത്തെ എന്റെ ടോപ് പുസ്തകങ്ങൾ ലിസ്റ്റ് ചെയ്യുകയാണ്. 74 പുസ്തകങ്ങളാണ് ഇക്കൊല്ലം വായിച്ചത് – പുതുവർഷത്തിന് മുന്നെ 75 തികയ്ക്കാൻ സാധിയ്‌ക്കേണ്ടതാണ്. എന്താണെങ്കിലും ഇത്രയധികം പുസ്തകങ്ങൾ, എണ്ണത്തിൽ മാത്രമല്ല, നിലവാരത്തിലും വായനയിൽ വന്ന ഒരു വർഷമുണ്ടായിട്ടില്ല. ഇനി ഇതുപോലൊരു വർഷം സാധ്യമെന്നും തോന്നുന്നില്ല. രാജ്യം ഇരുളടഞ്ഞു പോകുന്ന കാലത്ത്, perspective ഉണ്ടാക്കാൻ ഇതിൽ പല പുസ്തകങ്ങളും സഹായകമായിട്ടുണ്ടെന്നത് ഓർക്കുന്നു. മലയാളത്തിൽ നിന്ന് മൂന്നു നോവലുകളും […]

പദോന്നതി

Free Ebook : പൊറ്റാളിലെ ഇടവഴികൾ -Book 1

പൊറ്റാൾ സീരീസിലെ ആദ്യ പുസ്തകം Dec 25 മുതൽ 29 വരെ ആമസോൺ കിൻഡിലിൽ ഫ്രീ ആയിരിയ്ക്കും. ലിങ്ക് : https://www.amazon.in/പൊറ്റാളിലെ-ഇടവഴികൾ-Pottalile-Itavazhikal-Malayalam-ebook/dp/B07H68H9B3/ref=pd_rhf_gw_p_img_1?_encoding=UTF8&psc=1&refRID=GZZB92PMD73NB2MJX40E

കുറിപ്പുകള്‍

Random thoughts on what I read recently.

മലയാളത്തിൽ പുരാണകഥകൾ പുനരാഖ്യാനം ചെയ്യുകയോ അല്ലെങ്കിൽ താളിയോല മാഹാത്മ്യം “റിസേർച്” ചെയ്തു എഴുതുകയും ചെയ്തു വലിയ എഴുത്തുകാരായി നടിയ്ക്കുന്നകുറേ പേരുണ്ട് – ഫിലോസഫിയും മറ്റും ബിൽറ്റ്-ഇൻ ആയതുകൊണ്ട് എഴുതി ഫലിപ്പിയ്ക്കാനും സുഖം. ഇന്ത്യ മൊത്തം എടുത്താൽ അശ്വിൻ സംഖിയും അമീഷ് തുടങ്ങിയ നാസികളും, നാസികൾക്കു വിടുപണി ചെയ്യുന്നവരുമാണ് ഈയിനത്തിൽ കൂടുതൽ. ആദ്യം പറഞ്ഞ നമ്മുടെ എഴുത്തുകാരും വിടുപണിയ്ക്കു പിറകിലല്ല, മാതൃഭൂമിയിലെ എഴുതൂ എന്നൊക്കെ ഉദ്‌ഘോഷിയ്ക്കുന്ന അടിമകളെ നമ്മൾ ദിനം കാണുന്നുണ്ടല്ലോ. അതുകൊണ്ടു ഇന്ത്യൻ സാഹിത്യത്തിൽ നമ്മുടെ കറുത്ത

റിവ്യൂ

Drive Your Plow Over the Bones of the Dead

Olga Tokarczuk-ന്റെ “Drive Your Plow Over the Bones of the Dead”-ലെ കഥ നടക്കുന്നത് പോളിഷ്-ചെക്ക് അതിർത്തിയിൽ വർഷത്തിൽ ഭൂരിഭാഗവും മഞ്ഞു പെയ്തുകൊണ്ടിയിരിയ്ക്കുന്ന ഒരു ഗ്രാമപ്രദേശത്താണ്. Janina Duszejko എന്ന വാർദ്ധക്യത്തിലെത്തിയ കേന്ദ്രകഥാപാത്രത്തെ പരിചയപ്പെടുത്താൻ ഉതകുന്ന ഒരു രംഗം നോവലിന്റെ മധ്യഭാഗത്തുണ്ട് – കടുത്ത മഞ്ഞുകാലത്ത് അന്നാട്ടിലെ, ആളൊഴിയുന്ന വീടുകൾ അവരാണ് കാത്തുസൂക്ഷിയ്ക്കുന്നത്. ആ സീസൺ കഴിയുമ്പോൾ ആളുകൾ തിരികെ വീടുകളിൽ വരുന്നു, അപ്പോൾ വീടുകൾക്ക് ജീവൻ വയ്ക്കുന്നതായും അവ സന്തോഷം കൊള്ളുന്നതായും Janina-യ്ക്ക്

, , ,
ഇന്റർവ്യൂ

പി എന്‍ ഗോപീകൃഷ്ണന്‍ അഭിമുഖം: ഒന്നിന്റെ പെരുക്കപ്പട്ടികയല്ല ലോകം

പി എൻ ഗോപീകൃഷ്ണനുമായി ഞാൻ നടത്തിയ അഭിമുഖത്തിന്റെ ലിങ്ക് താഴെ. സുഹൃത്തുക്കൾ വായിയ്ക്കുമല്ലോ. https://www.thecue.in/books/2019/11/13/pn-gopikrishnan-interview-the-cue

,
ഇന്റർവ്യൂ

പി എന്‍ ഗോപീകൃഷ്ണന്‍ അഭിമുഖം: ഒന്നിന്റെ പെരുക്കപ്പട്ടികയല്ല ലോകം

പി എൻ ഗോപീകൃഷ്ണനുമായി ഞാൻ നടത്തിയ അഭിമുഖത്തിന്റെ ലിങ്ക് താഴെ. സുഹൃത്തുക്കൾ വായിയ്ക്കുമല്ലോ. https://www.thecue.in/books/2019/11/13/pn-gopikrishnan-interview-the-cue

,
കുറിപ്പുകള്‍

Tim Winton – A Small Introduction

ഓസ്‌ട്രേലിയൻ എഴുത്തുകാരനായ ടിം വിന്റൺ മനോഹരമായ ഭാഷ കൈവശമുള്ളയാളാണ്, ആസ്‌ത്രേലിയയയുടെ ആവേശമുണർത്തുന്ന പ്രകൃതിയാണ് അയാളുടെ എഴുത്തിലെ നിത്യസാന്നിധ്യം. ബ്രെത്ത് (Breath) എന്ന നോവൽ കഴിഞ്ഞ വർഷം സിനിമയാവുകയും നിരൂപകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു(എനിയ്ക്കു അത്രയ്ക്ക് സുഖിച്ചില്ല). സർഫിംഗ് നമുക്ക് പൊതുവെ  ധാരണയുമില്ലാത്ത കായിക വിനോദമാണല്ലോ (പോയിന്റ് ബ്രേക്ക് എന്ന സിനിമ കണ്ടവരുണ്ടോ, അതിന്റെ എൻഡിങ് ഓർമ്മയുള്ളവർ ?) – സ്വാഭാവികമായും ഈ നോവൽ വായിയ്ക്കാനെടുക്കുമ്പോൾ അത്തരമൊരു കഥ ബോറിംഗ് ആയിരിയ്ക്കുമോ എന്ന ഒരു സംശയമുണ്ടായിരുന്നു. വിന്റൺ അതിവിദഗ്ധമായാണ്

, ,
റിവ്യൂ

സ്ഥാനം തെറ്റിയ വസ്തു

ആനന്ദിന്റെ “സ്ഥാനം തെറ്റിയ വസ്തു” അടിവരയിടുന്ന കാര്യം, മലയാള സാഹിത്യത്തിൽ എത്ര യുനീക് (unique) ആയ സ്ഥാനത്താണ് അയാൾ എത്തിച്ചേർന്നിരിയ്ക്കുന്നത് എന്നതാണ്. ഇതുപോലൊരു എഴുത്തുകാരൻ നമ്മുടെ ഭാഷയിൽ വേറെയില്ലതന്നെ. അടുത്തിടെ ഞാൻ അയാളുടെ “കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും” എന്ന പുസ്തകം വായിയ്ക്കുകയുണ്ടായി. സങ്കീർണമായ ആശയങ്ങളെ ലളിതമായി അവതരിപ്പിയ്ക്കുന്നതിൽ ആനന്ദിന് നല്ല മിടുക്കുണ്ട്. ഹോക്കിങ്ങ് പറഞ്ഞതുപോലെസങ്കീർണ്ണതയെ അത്തരത്തിൽ, എല്ലാവർക്കും വേണ്ടി അവതരിപ്പയ്ക്കുന്നതാണ് യാഥാർത്ഥ അറിവിന്റെ ലക്ഷണം. നമ്മുടെ അല്പജ്ഞാനികളായ പല എഴുത്തുകാരും തങ്ങളുടെ പൊള്ളയായ എഴുത്തിനെ സംസ്കൃത

, ,
റിവ്യൂ

Ghachar Ghochar

Vivek Shanbhag എഴുതിയ കന്നഡ നോവെല്ലയാണ് “Ghachar Ghochar”(ഇംഗ്ലീഷിൽ അതേ പേരുതന്നെയാണ്, വിവർത്തനം : Srinath Perur) – കച്ചറ, അലമ്പ് എന്നൊക്കെ നമ്മൾ പറയുന്ന അതേ അർത്ഥത്തിലാണ് ഇതിലെ ഒരു കഥാപാത്രം ഈ വാക്കുകളുപയോഗിയ്ക്കുന്നത്. ബാംഗ്ലൂരിൽ ജീവിച്ചവർക്കു പരിചിതമായിട്ടുള്ള തരം, നിന്ന് തിരിയാൻ സ്ഥലമില്ലാത്ത, ഒരു കൊച്ചുവീട്ടിൽ കഴിയുന്ന, ഒരു സെയിൽസ്മാന്റെ കുടുംബം പെട്ടെന്ന് ധനികരാകുന്നതും അവർ ഒരു വലിയ വീട്ടിലെ ആഡംബര ജീവിതത്തോട് പൊരുത്തപ്പെടാൻ ശ്രമിയ്ക്കുന്നതും, അപ്പോഴും ഒരു ഗ്രൂപ്പായി, ഒറ്റ യൂണിറ്റായി തന്നെ

, ,
റിവ്യൂ

Ghachar Ghochar

Vivek Shanbhag എഴുതിയ കന്നഡ നോവെല്ലയാണ് “Ghachar Ghochar”(ഇംഗ്ലീഷിൽ അതേ പേരുതന്നെയാണ്, വിവർത്തനം : Srinath Perur) – കച്ചറ, അലമ്പ് എന്നൊക്കെ നമ്മൾ പറയുന്ന അതേ അർത്ഥത്തിലാണ് ഇതിലെ ഒരു കഥാപാത്രം ഈ വാക്കുകളുപയോഗിയ്ക്കുന്നത്. ബാംഗ്ലൂരിൽ ജീവിച്ചവർക്കു പരിചിതമായിട്ടുള്ള തരം, നിന്ന് തിരിയാൻ സ്ഥലമില്ലാത്ത, ഒരു കൊച്ചുവീട്ടിൽ കഴിയുന്ന, ഒരു സെയിൽസ്മാന്റെ കുടുംബം പെട്ടെന്ന് ധനികരാകുന്നതും അവർ ഒരു വലിയ വീട്ടിലെ ആഡംബര ജീവിതത്തോട് പൊരുത്തപ്പെടാൻ ശ്രമിയ്ക്കുന്നതും, അപ്പോഴും ഒരു ഗ്രൂപ്പായി, ഒറ്റ യൂണിറ്റായി തന്നെ

, ,
റിവ്യൂ

Poonachi: Or the Story of a Black Goat

പെരുമാൾ മുരുഗന്റെ “Poonachi: Or the Story of a Black Goat” ഒറ്റവാക്കിൽ ഒരു മിനി മാസ്റ്റർപീസ് ആണ്. അയാളുടെ “One Part Woman”, അതിനെത്തുടർന്നെഴുതിയ രണ്ടു പുസ്തകങ്ങൾ എല്ലാം കയ്യിലുണ്ടെങ്കിലും ഞാൻ വായിച്ചിട്ടില്ല – അവ വായിയ്ക്കാനുള്ള പ്രേരണ തരുംവിധമാണ് ഈ നോവലിന്റെ ആഖ്യാനവും ഇംഗ്ലീഷ് പരിഭാഷയും. ഒറ്റയ്ക്ക് താമസിയ്ക്കുന്ന ഒരു വൃദ്ധനും വൃദ്ധയ്ക്കും ഒരാടിനെ ലഭിയ്ക്കുന്നു. ആടിനെ വൃദ്ധന് നൽകുന്നത് ഒരു ആജാനുബാഹുവായ മനുഷ്യനാണ് – അത് ബകാസുരനാണ് എന്നവർ കരുതുന്നു. ആട്

, ,
റിവ്യൂ

In the Distance with You

ചിലിയിൽ നിന്നുള്ള Carla Guelfenbein എഴുതിയ നോവലാണ് “In the Distance with You”. മിസ്റ്ററി നോവൽ എന്ന രീതിയിലാണ് ഈ പുസ്തകത്തിന്റെ പ്രശസ്തി. വീര സിഗാൾ എന്ന എഴുത്തുകാരി താൻ ഒറ്റയ്ക്ക് താമസിയ്ക്കുന്ന വീട്ടിൽ, കോണിയിൽ നിന്ന് വീണു ബോധം നഷ്ടപ്പെട്ട നിലയിൽ കാണപ്പെടുന്നു. അവരുടെ അയൽക്കാരനും സുഹൃത്തും ആർക്കിടെക്റ്റുമായ ഡാനിയേൽ ആണ് അവരെ ആ നിലയിൽ കണ്ടെത്തുന്നതും ആശുപത്രിയിലേക്കെത്തിയ്ക്കുന്നതും. ആരാണ് അവരെ തള്ളിയിട്ടത്? നോവലിലെ മൂന്നു കഥാപാത്രങ്ങളും – ഡാനിയേൽ, എമീലിയ, ഹൊറേഷ്യോ –

, ,
Scroll to Top