August 17
ഹരീഷിന്റെ “ഓഗസ്റ്റ് 17”, ക്രീയേറ്റീവ് റൈറ്റിംഗ്-നേപ്പറ്റിയുള്ള ഒരു പുസ്തകമായി വേണമെങ്കിൽ കാണാം. ഒരാൾ ഒരു നാടിന്റെ അപരചരിത്രം ഭാവന ചെയ്യുന്നു. അയാൾ ബഷീറിനെപ്പോലെ അതികായനായ ഒരെഴുത്തുകാരനെ കണ്ടുമുട്ടുന്നു – ആ എഴുത്തുകാരനാകട്ടെ തന്റെ ക്രിയേറ്റിവിറ്റിയുടെ ഏറ്റവും ഉയർന്ന പടിയിലാണുള്ളത്. അയാളുടെ കൂസിലില്ലായ്മ (ബഷീറിന്റെ ഏതു എഴുത്തുകളും വായിയ്ക്കുമ്പോൾ സാധാരണക്കാരായ നമുക്ക് തോന്നുന്ന പോലെ തന്നെ) കാണുമ്പോൾ തുടക്കക്കാരന് ആരാധന, അയാൾ ഗുരുസ്ഥാനീയനെ സദാ പിന്തുടരുന്നു, അയാൾ ഭ്രാന്തിനു ചികിത്സ തേടുന്ന ഇടത്തും, അയാളുടെ പ്രധാന പുസ്തകങ്ങൾക്ക് […]