കുറിപ്പുകള്‍

കുറിപ്പുകള്‍

എം ടി

എം ടി പണ്ടൊരിയ്ക്കൽ അമ്മയുടെ വീട്ടിൽ വന്നു. വലിയ അമ്മാവനും എം ടിയും ഒരേ (പാരലൽ) കോളേജിൽ പഠിപ്പിച്ചിരുന്നു, ആ പരിചയത്തിലാണ് വന്നത്. നിർമ്മാല്യം എന്ന സിനിമ അടുത്തുള്ള ഒരു അമ്പലത്തിൽ ഷൂട്ട് ചെയ്യാൻ കഴിയുമോ എന്നറിയാനായിരുന്നു. അമ്പലത്തിനു പഴക്കം പോരെന്നു പറഞ്ഞ് പിൻവാങ്ങി. ആ കണക്ഷന്റെ പേരിൽ എന്റെ ഒരു ബന്ധു വാരിക്കുഴിയിലോ മറ്റോ അഭിനയിച്ചിട്ടുണ്ട്. വീട്ടിൽ ഏറ്റവും സുലഭമായുള്ള പുസ്തകങ്ങൾ എം ടിയുടെ നോവലുകളായിരുന്നു. അത് വീണ്ടും വീണ്ടും വായിയ്ക്കുന്ന കാലത്താണ് അമ്മയോ മറ്റോ […]

കുറിപ്പുകള്‍

നടക്കുന്ന നായകർ

ലോകത്തെ മഹത്തായ നോവലുകളിൽ ഒന്നായ “ഹംഗർ”-ലെ നായകൻ സദാ തന്റെ പട്ടണത്തിൽ തലങ്ങും വിലങ്ങും നടക്കുകയാണ്. അയാൾ നടക്കുന്നത് തന്റെ പട്ടിണി മാറ്റാൻ (പുസ്തകത്തിൽ ആത്മകഥാംശമുണ്ട്) എന്തെങ്കിലും ഒരു വഴി തേടിയാണ്. പണയം വയ്ക്കാവുന്ന എല്ലാം അയാൾ കൈവിട്ടു കഴിഞ്ഞു. പോരാത്തതിന് തിരക്കുണ്ടെന്നു കാണിയ്ക്കുക എന്നതും പ്രധാനം – പട്ടിണിയിൽ നിന്നുണ്ടാവുന്ന അപകർഷത, ദുരഭിമാനം ഇതൊക്കെയാണ് അയാളുടെ ഈ നടത്തത്തിനു പിന്നിൽ. ഈ നോവലിനെക്കുറിച്ച് കിനോസ്‌ഗാർഡ് പല തവണ എഴുതിയിട്ടുണ്ട് (നോർഡിക് നോവലിന്റെ തലതൊട്ടപ്പനാണ് അവസാനകാലത്ത് നമ്മുടെ

, , ,
കുറിപ്പുകള്‍

ചില ക്രൈം വായനകൾ

1) പാസ്കൽ ഗാർനിയെയുടെ (Pascal Garnier), “A26” ഒരു നോയ്‌ർ ത്രില്ലറാണ് (ഫ്രാൻസിലെ ഒരു ഹൈവേയുടെ പേരാണ്). അത്യസാധാരണമായ പാസേജുകൾ എഴുതാൻ മിടുക്കനാണ് ഗാർനിയെ (മുന്നേ ബ്ലോഗിൽ എഴുതിയിട്ടുണ്ട്), ഇത്തരം എഴുത്തുകൾ കൂടിയാണ് അയാളുടെ നോവെല്ലകളെ അതിന്റെ അനന്യമായ സെറ്റിങ്ങിനൊപ്പം ഉജ്ജ്വല വായനാനുഭവങ്ങളാക്കുന്നത്. ഈ നോവൽ ഒരു കൊലപാതകിയെക്കുറിച്ചാണ്. ഏകാകിയായ അയാൾ വീടിനു പുറത്തിറങ്ങാത്ത അനിയത്തിയോടൊപ്പം കഴിയുന്നു. പോസ്റ്റ് വാർ ട്രോമായിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് പടിഞ്ഞാറൻ ഫ്രാൻസിൽ, തൊള്ളായിരത്തിനാല്പതു തൊട്ടു നാലു ദശാബ്ദത്തോളം താമസിയ്ക്കുന്ന ഈ അനിയത്തി.

, , ,
കുറിപ്പുകള്‍

August 17

  ഹരീഷിന്റെ “ഓഗസ്റ്റ് 17”, ക്രീയേറ്റീവ് റൈറ്റിംഗ്-നേപ്പറ്റിയുള്ള ഒരു പുസ്തകമായി വേണമെങ്കിൽ കാണാം. ഒരാൾ ഒരു നാടിന്റെ അപരചരിത്രം ഭാവന ചെയ്യുന്നു. അയാൾ ബഷീറിനെപ്പോലെ അതികായനായ ഒരെഴുത്തുകാരനെ കണ്ടുമുട്ടുന്നു – ആ എഴുത്തുകാരനാകട്ടെ തന്റെ ക്രിയേറ്റിവിറ്റിയുടെ ഏറ്റവും ഉയർന്ന പടിയിലാണുള്ളത്. അയാളുടെ കൂസിലില്ലായ്മ (ബഷീറിന്റെ ഏതു എഴുത്തുകളും വായിയ്ക്കുമ്പോൾ സാധാരണക്കാരായ നമുക്ക് തോന്നുന്ന പോലെ തന്നെ) കാണുമ്പോൾ തുടക്കക്കാരന് ആരാധന, അയാൾ ഗുരുസ്ഥാനീയനെ സദാ പിന്തുടരുന്നു, അയാൾ ഭ്രാന്തിനു ചികിത്സ തേടുന്ന ഇടത്തും, അയാളുടെ പ്രധാന പുസ്തകങ്ങൾക്ക്

, ,
കുറിപ്പുകള്‍

The 2022 International Booker Prize Shortlist

  ജോലിസ്ഥലത്തെ അസാധാരണമായ തിരക്കുകൾ കാരണം ഇപ്രാവശ്യം ഞാൻ വായിച്ചു തീർത്ത ഒരു പുസ്തകം പോലും ലിസ്റ്റിൽ ഇല്ല എന്ന സ്ഥിതിയാണ്. എന്നാലും വളരെ മികച്ച ഷോർട്ട് ലിസ്റ്റ് ആണെന്നാണ് എന്റെ വിചാരം. Tomb of Sand ലിസ്റ്റിൽ കയറിപ്പറ്റുന്ന ആദ്യ ഹിന്ദി നോവലാണ്. അതിനു നല്ല ജയസാധ്യത ഉള്ളതായി സുഹൃത്തുക്കളടക്കം പറയുന്നുണ്ട്. ഞാൻ ആദ്യ പത്തുപേജുകളാണ് വായിച്ചത് – തടിയൻ പുസ്തകമാണ്. വായിച്ചിടത്തോളം ഐ വാസ് ഇമ്പ്രെസ്സ്ഡ്. ഹിന്ദി മേഖല ഭാവി മാർക്കറ്റായി വരും എന്ന്

കുറിപ്പുകള്‍

മൂന്നു കല്ലുകൾ

അജയ് മങ്ങാട്ടിന്റെ “സൂസന്ന” വായിയ്ക്കുമ്പോൾ അതിലെ ഭാഷയാണ് എന്റെ ശ്രദ്ധയിൽ ആദ്യം വന്നത് – നടപ്പുഭാഷയെ മറ്റൊരു വഴിയിലേയ്ക്ക് തീരിച്ചു വിടാനുള്ള ശ്രമം ആ നോവലിലുണ്ടായിരുന്നു(അതയാളുടെ നോൺ ഫിക്ഷൻ വായിച്ചതുകൊണ്ട് പരിചിതവുമായിരുന്നു). ബൊലാഞ്ഞോയുടെ കവിത ഉദ്ധരിച്ചുകൊണ്ടുള്ള നോവലിന്റെ തുടക്കം പോലും ആ കുതറലിന്റെ തയ്യാറെടുപ്പായിരുന്നു. അജയിന്റെ പുതിയ നോവലായ “മൂന്നു കല്ലുകൾ” ആ ശ്രമം എഴുത്തുകാരൻ തുടരുന്നതിന്റെ അടയാളമാണ്. ആറോ ഏഴോ കഥാപാത്രങ്ങളെ വച്ച് പല അടരുകളുള്ള കഥയാണ് ഈ നോവലിൽ. കവിതാമയം എന്നൊരു പ്രയോഗം ഭാഷയെ

,
കുറിപ്പുകള്‍

So Late in the Day

സ്‌കൂളിൽ പഠിയ്ക്കുന്ന കാലത്ത് ടീവി കാണാൻ ഒരു അധ്യാപികയുടെ വീട്ടിൽ പോവുമായിരുന്നു. അവരുടെ നാലഞ്ചു (സ്ത്രീകളായുള്ള) ബന്ധുക്കൾ അതേ സ്‌കൂളിൽ തന്നെ പഠിപ്പിച്ചിരുന്നു. ഒരു ദിവസം ടീവിയിൽ ഒരു പഴയ സിനിമയായിരുന്നു. അതിൽ സുകുമാരനോ മറ്റോ അവതരിപ്പിച്ച കഥാപാത്രം വിവാഹം കഴിഞ്ഞു ഭാര്യയുമായി (അംബികയോ മറ്റോ) തന്റെ വീട്ടിൽ വന്ന് ഫര്ണിച്ചറുകളും മറ്റും ഭാര്യയ്ക്ക് കാണിച്ചുകൊടുക്കുകയാണ് – ഇതിന് …രൂപയായി, ഇത് ഇന്നയിടത്തുനിന്നു വാങ്ങിയതാണ് …രൂപയായി – മൊത്തം കാശിന്റെ കണക്കാണ്. പുത്തൻ പണക്കാരനാകാം. എന്തായാലും ടീച്ചറുടെ

,
കുറിപ്പുകള്‍

ഓഡിയോ ബുക്കുകളുടെ കാലം

നമ്മുടെ വായന പതിയെ ഓഡിയോ ബുക്കുകളിലേയ്ക്ക് മാറുകയാണ്. മ്യൂസിക് മുന്നേതന്നെ മൊബൈൽ ആയിക്കഴിഞ്ഞു. പിന്നാലെ പോഡ് കാസ്റ്റുകൾ വന്നു. പുസ്തകങ്ങളെപ്പറ്റിയുള്ള പോഡ് കാസ്റ്റുകൾ ഇപ്പോൾ ലോകത്തെ ഒരു വിധം എല്ലാ പ്രധാന പത്രസ്ഥാപനങ്ങളും നടത്തുന്നുണ്ട്. എന്നാലും ഓഡിയോ ബുക്കുകൾ കുറച്ചു വ്യത്യസ്‍തമാണ്. അവ കേട്ടു പരിചയിയ്ക്കുന്ന ഒരു കാലയളവ് ഉണ്ട്, പെട്ടെന്ന് കേൾവിയിൽ ഇണക്കം കിട്ടുന്നഒരു മീഡിയമല്ല. ഞാൻ പണ്ട് കിൻഡിലിൽ (തേർഡ് ജെനറേഷൻ) ഉള്ളടക്കം സെലക്റ്റ് ചെയ്ത് വായിയ്പ്പിയ്ക്കുന്ന രീതി ശ്രമിച്ചിരുന്നു, അതിനോടൊപ്പം ചിലപ്പോൾ ടെക്സ്റ്റ്

, ,
കുറിപ്പുകള്‍

Book Haul 2022

  പലരും ചോദിയ്ക്കുന്നതു കൊണ്ട്: ഞാൻ മലയാളമല്ലാതെ വാങ്ങുന്ന പുസ്തകങ്ങൾ മിയ്ക്കവാറും സൂക്ഷിയ്ക്കാനുള്ളതാണ്. എന്റെ വായന ഏറെക്കുറെ മുഴുവനായി ഓഡിയോ ആയിട്ടുണ്ട്. ചില പുസ്തകങ്ങൾ അപ്പോഴും പ്രിന്റ് വാങ്ങേണ്ടി വരും. ബോർഹെസിന്റെ കോൺവെർസേഷൻസ് വർഷങ്ങൾക്കു മുന്നെ തന്നെ വായിച്ചതാണ്. സീഗളിന്റെ ഈ എഡിഷൻ 50% ഡിസ്‌കൗണ്ടിൽ കിട്ടിയത് കൊണ്ട് വാങ്ങി (മൂന്നാമത്തെ പുസ്തകം നോക്കിയിട്ടു കാണുന്നില്ല). ഒണ്ടാജെയുടെ വാർലൈറ്റ് കിൻഡിലിൽ മുന്നേയെപ്പോഴോ വായിച്ചതാണ്. പ്രിന്റ് എഡിഷൻ 100 രൂപയ്ക്ക് ബുക്ക് ചോറിൽ നിന്ന് കിട്ടി. അവർ ലേഡി,

കുറിപ്പുകള്‍

Red Crosses

പഴയ സോവിയറ്റ് രാജ്യങ്ങളിൽ/ബ്ലോക്കുകളിൽ നിന്നെല്ലാം വരുന്ന പുസ്തകങ്ങൾ തരുന്ന അക്കാലത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തെപ്പറ്റിയുള്ള ചിത്രം അത്ര ഭംഗിയുള്ളതല്ല എന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. Beanpole പോലുള്ള സിനിമകൾ, സോവിയറ്റ് മിൽക്ക്, സ്വിമ്മിങ് ഇൻ ദി ഡാർക്ക് തുടങ്ങിയ നോവലുകൾ അലെക്സിവിച്ച് പോലുള്ളവരുടെ നോൺ ഫിക്ഷൻ പുസ്തകങ്ങൾ എന്നിവയെല്ലാം തുടങ്ങിവച്ച ആ തരംഗം ഇപ്പോഴും ആഞ്ഞടിച്ചുകൊണ്ടിരിയ്ക്കുകയാണ്. കരേറെയുടെ “ലിമോനോവ്” പോലുള്ള പുസ്തകങ്ങൾ യൂണിയൻ വീണതിന് ശേഷമുള്ള സംഗതികളാണ് വിവരിയ്ക്കുന്നത് (ഇതിൽ പലതും ഞാനിവിടെ മുന്നേ എഴുതിയിട്ടുള്ളതാണ്). അതിൽ ഗുലാഗിനെപ്പറ്റി എഴുതിയ

, ,
കുറിപ്പുകള്‍

റാൻഡം

1. തൊണ്ണൂറ്റഞ്ചോളം പുസ്തകങ്ങൾ വായിച്ച കഴിഞ്ഞ വർഷത്തിൽ, ഏറിയ പങ്കു വായനയും “കേൾവി”യിലായിരുന്നു. സ്റ്റോറിടെല്ലും ഓഡിബിളും ചേർന്ന് 61 പുസ്തകങ്ങൾ ഞാൻ ഓഡിയോ ആയാണ് കേട്ടത്. 2020-ൽ തന്നെ ജീവിതശൈലിയ്ക്കു ചേരുക ഓഡിയോ ആണെന്ന് മനസ്സിലാക്കി ആ സ്വിച്ചിങ് ഞാൻ ചെയ്തിരുന്നു. കേൾക്കുന്നത് വായനയാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ബാലിശമായാണ് ഇപ്പോൾ തോന്നുന്നത്. കയർ പോലെയുള്ള പുസ്തകങ്ങൾ കൊണ്ട് നടന്നു വായിയ്ക്കാൻ എനിയ്ക്ക് കഴിയില്ല, അല്ലെങ്കിൽ കില്ലിംഗ് കമന്റേറ്റോറേ – ഇമ്മാതിരി ജൽപ്പനങ്ങളൊക്കെ കിൻഡിൽ വന്നപ്പോഴും കേട്ടിരുന്നു. രാവിലെയും

, , ,
കുറിപ്പുകള്‍

5 Stars വായന (2021)

5 Stars (പുനർവായനകൾ) 1. Last Evenings on Earth – Roberto Bolaño – ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച സമാഹാരങ്ങളിൽ ഒന്ന്. ഏറെത്തവണ എഴുതിയിട്ടുള്ളതുകൊണ്ട് വിശദീകരിയ്ക്കുന്നില്ല. 2. The Emigrants – W.G. Sebald  – Carol Angier അവരുടെ അനോഫിഷ്യൽ ബയോഗ്രഫിയിൽ സെബാൾഡിന്റെ ഉള്ളുകള്ളികൾ തേടുന്നത് കൗതുകത്തോടെയാണ് വായിച്ചത് – അയാൾ ഫോട്ടോകൾ ഉപയോഗിയ്ക്കുന്നതിന്റെ സത്യമറിഞ്ഞിട്ടു വായനക്കാരനെന്തു കാര്യം? സെബാൾഡ് എഴുതുകയും അതിനനുസരിച്ചു ഫോട്ടോകൾ കൊടുക്കുകയും ചെയ്യട്ടെ, അല്ലെങ്കിൽ മറിച്ച്. ഇപ്പോഴും ഈ

Scroll to Top