കുറിപ്പുകള്‍

കുറിപ്പുകള്‍

Midyear Book Freakout Tag 2019

Prompts: The Questions: 1. Best book you’ve read so far in 2019. Tove Ditlevsen-ന്റെ ട്രിലജിയിലെ “Dependency” പറയണം എന്ന് വച്ചതാണ് അപ്പോഴേയ്ക്കും താഴെ അതിനു യോജിയ്ക്കുന്ന ചോദ്യം വന്നു. പുനർവായന ആണെങ്കിലും ബഷീറിന്റെ “അനുരാഗത്തിന്റെ ദിനങ്ങൾ”. എന്റെ നോവലുകളിൽ ഡീറ്റൈലിംഗ് പ്രധാനമാണ് എന്ന് ഞാൻ കരുതുന്നതുകൊണ്ടു, അതുകൂടി മനസ്സിൽ വച്ചായിരുന്നു ഈ രണ്ടാം വായന. ബഷീറിന്റെ പെണ്ണുങ്ങൾ മുടി കെട്ടുന്നതിന്റെ വിശദാമ്ശങ്ങൾ എടുത്തു പറഞ്ഞ സുഹൃത്തിനെക്കൂടി ഇവിടെ ഓർക്കുന്നു. ഏതു കാലത്താണ് […]

കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 8

വായനാ ലിങ്കുകൾ. 1. “Shoes” – Choi Jung-wha എഴുതിയ Parasite എന്ന സിനിമയെ ചെറുതായി ഓർമ്മിപ്പിയ്ക്കുന്ന കഥ. അൽപ്പം clever ആയുള്ള കഥയാണ്. വായിയ്ക്കുക. Choi Jung-wha പ്രധാനപ്പെട്ട കൊറിയൻ എഴുത്തുകാരിയാണ്. 2. “Confessions of a Shinagawa Monkey” – മുറകാമിയുടെ പുതിയ കഥ ന്യൂയോർക്കറിൽ. കഴിഞ്ഞ മാസവും അയാളുടെ ഒന്നുണ്ടായിരുന്നു. പ്രായമേറുമ്പോഴും അയാളുടെ പ്രഭാവത്തിനു കുറവില്ല. അല്പം വിചിത്രമായ കഥാതന്തുവിനെ എഴുതി ഫലിപ്പിയ്ക്കാൻ കഴിഞ്ഞു എന്നിടത്താണ് അയാളെ നമ്മൾ appreciate ചെയ്യേണ്ടത്. ഫാബുലിസവും മാജിക്കൽ റിയലിസം ഒക്കെ എടുത്തു

, , , , ,
കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -7

വായനാ ലിങ്കുകൾ :- 1. “The Illusion of a Day” – Takbum Gyel എഴുതിയ ടിബറ്റൻ കഥ. Clever One. 2. “The Virgin” – Kerima Polotan Tuvera എഴുതിയ ഒരു Philippine കഥ. അമ്പതുകളിൽ എഴുതപ്പെട്ടത്. അത്ര മികച്ചതായി തോന്നിയില്ലെങ്കിലും അവിടത്തെ സാഹിത്യത്തിൽ വളരെ പ്രധാനപ്പെട്ട എഴുത്തുകാരിയാണ് Kerima. 3. ബുക്കർ ലിസ്റ്റിലുള്ള Hurricane Season -ന്റെ എഴുത്തുകാരി Fernanda Melchor -മായുള്ള ഓൺലൈൻ അഭിമുഖത്തിന്റെ ലിങ്ക്. ഇപ്പോഴത്തെ നിലയിൽ ഈ

, , , ,
കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 6

വായനാ ലിങ്കുകൾ :- കൊറിയൻ റഷ്യൻസിനെപ്പറ്റി Paul Yoon എഴുതിയ കഥ (അയാളുടെ പുതിയ കഥാസമാഹാരമായ The Mountain -ൽ നിന്നുള്ളത്). ഒരൽപ്പം ചരിത്രം അറിഞ്ഞിരിയ്ക്കുന്നത് ആസ്വാദനത്തെ സഹായിയ്ക്കും. സാഹിത്യത്തിൽ എനിയ്ക്കുള്ള പ്രധാന താല്പര്യങ്ങളിലൊന്ന് ഈ അധിക വിവരശേഖരണത്തിനുള്ള prompt ആണ്. 4 സ്റ്റാർ റീഡ്. Link  മൂന്നുവർഷം മുന്നേ ലോകമെങ്ങും ആശുപത്രികളെയും (ആരംഭം അവിടെയായിരുന്നു) മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങളെയും പ്രൈവറ്റ് കമ്പനികളെയും ഒക്കെ സ്തംഭിപ്പിച്ച, ബില്യൺ ഡോളറുകളുടെ നഷ്ടമുണ്ടാക്കിയ ഒരു വൈറസിനെ പിടിച്ചു കെട്ടിയ ഹാക്കറുടെ

, ,
കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -5

വായനാ ലിങ്കുകൾ :- 1. When the Spirit Moves by Eavan Boland(1944-2020) – കഴിഞ്ഞ ഇരുപത്തേഴിന് മരിച്ച പ്രശസ്ത ഐറിഷ് പോയറ്റ് Eavan Boland -ന്റെ 1995-ലെ കുറിപ്പ് – അയർലൻഡിൽ സെയിന്റ് മേരിയുടെ പ്രതിമകൾ കൈകാലുകളനക്കുന്നു എന്ന വൈറൽ “പ്രതിഭാസത്തെ” മുൻനിറുത്തി കവിതയെയും വിശ്വാസത്തെയും പറ്റി. ഇതിൽ കാണുന്ന ചിന്തയുടെ വ്യക്തതയും ബുദ്ധിയുടെ വെളിച്ചവും അവരുടെ ഉജ്ജ്വലങ്ങളായ കവിതകളിലും ഉണ്ട് (അവരുടെ കവിതകളെപ്പറ്റിയുള്ള കുറിപ്പ് പ്രതീക്ഷിയ്ക്കുക). 2. The War on Coffee

, , ,
കുറിപ്പുകള്‍

ക്രൈം സാഹിത്യത്തിലെ “ബൗദ്ധികത”

ഞാൻ പലകുറി ആവർത്തിച്ചിട്ടുള്ള സംഗതിയാണ് – സയൻസ് ഫിക്ഷൻ, ക്രൈം, മിസ്റ്ററി, ഫാന്റസി തുടങ്ങിയ ജോണ്റേകൾ മനുഷ്യന്റെ അസാധാരണ ഭാവനയുടെ മാത്രമല്ല മറിച്ച് അവന്റെ/അവളുടെ ബുദ്ധിയുടെ കൂടെ നിദാനമാണ്. കേരളത്തിൽ തെല്ലു പരിഹാസത്തോടെ(ഐ ഡു ഹാവ് എ ക്ലൂ വൈ) സൂചിപ്പിയ്ക്കപ്പെടുന്ന ബുദ്ധിജീവി സാഹിത്യത്തെയല്ല ഇവിടെ ഉദ്ദേശിയ്ക്കുന്നത്. മനുഷ്യന്റെ ഇരുണ്ട വശത്തിന്റെ അവതരണമാണ് ഈ ജോണ്റേയിൽ പൊതുവേയുള്ളത് – സയൻസ് ഫിക്ഷൻ ഭൂതകാല ചെയ്തികളുടെ ഫലമായി മനുഷ്യർ ഭാവിയിൽ നേരിട്ടേയ്ക്കാവുന്ന അപകടങ്ങളെയും വെല്ലുവിളികളെയും (പൊതുവിൽ) അവതരിപ്പിയ്ക്കുമ്പോൾ George

കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -3

ലോക്ക്ഡൗൺ കാലത്ത് ക്രൈം വായന കൂടുന്നു എന്ന് ഞാൻ ഒരിടത്തു വായിയ്ക്കുകയുണ്ടായി. ഡാർക്ക് സ്റ്റോറികളോട് ആപൽക്കാലത്ത് മനുഷ്യന് താൽപ്പര്യം കൂടുമത്രേ (ലേഖനത്തിന്റെ ലിങ്ക് ഇപ്പോൾ കൈവശമില്ല). അപ്പോൾ ഞാൻ Keigo Higashino-യുടെ “Malice” വായിച്ചു തീർത്ത് അയാളുടെ “Salvation of the Saint” വായിയ്ക്കാനെടുക്കുകയായിരുന്നു – ലേഖനത്തിന്റെ coincidence വലിയ കൗതുകമായിത്തോന്നി. സത്യത്തിൽ മറ്റു രണ്ടു നോവലുകൾ കൂടി ഞാൻ വായിയ്ക്കാൻ ലിസ്റ്റ് ചെയ്തിരുന്നു(മുൻ പോസ്റ്റുകൾ നോക്കുക). Soren Sveistrup -ന്റെ “The Chestnut Man”-ഉം, JK

, , , , , , , ,
കുറിപ്പുകള്‍

Booker Shortlist 2020

ഞാനും ബുക്കറും തമ്മിൽ വലിയ സ്‌നേഹത്തിലൊന്നുമല്ല. കഴിഞ്ഞ വർഷത്തെ വിന്നർ The Testamentsചവറായിരുന്നു, വെറും മാർക്കറ്റ് ഗിമ്മിക് ആയിരുന്നു ആ തല്ലിപ്പൊളി നോവൽ. Girl, Woman, Other വായിച്ചിടത്തോളം നന്നായി തോന്നുകയും ഞാൻ അത് ജയിയ്ക്കുമെന്നു പ്രവചിയ്ക്കുകയും ചെയ്തിരുന്നു – പുസ്തകം പിന്നീട് ഒരിയ്ക്കലും വായിയ്ക്കുകയുണ്ടായില്ലെങ്കിലും. 2018-ലാകട്ടെ Milkman അർഹിയ്ക്കുന്ന വിജയമായിരുന്നു, എന്നാൽ അത് മഹത്തായ ഒരു നോവലൊന്നുമല്ല. ചുരുക്കിപ്പറഞ്ഞാൽ 1997-ൽ റോയിയ്ക്കുശേഷം Coetzee, Hilary Mantel, John Banville (അയാളുടെ ആ നോവൽ മാത്രമേ വായിച്ചതിൽ

, , , , , , ,
കുറിപ്പുകള്‍

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ.

കഴിഞ്ഞ തിങ്കളാഴ്ച (16/03) തൊട്ടു വീടിനുള്ളിലാണ് ഞാൻ, ജോലി ഇപ്പോൾ വീട്ടിലിരുന്നാണ്. മുന്നേ ആമസോണിൽ ഓർഡർ ചെയ്ത ഒരു ബുക്ക് വന്നത് വാങ്ങാൻ മാത്രമാണ് ഒന്ന് താഴെ നിലവരെപ്പോയത്, അതും നാലഞ്ച് ദിവസം മുന്നേ. അപ്പാർട്മെന്റിൽ പുറത്തുനിന്ന് ആരെയും ഉള്ളിലേയ്ക്ക് കടത്തിവിടുന്നില്ല. അറിഞ്ഞിടത്തോളം ഇവിടെ ഒരു ഫ്ലാറ്റിൽ നിന്നും ആളുകൾ പുറത്തിറങ്ങുന്നില്ല – താമസക്കാരുണ്ട്, ഇടയ്ക്കു ആരെങ്കിലും വിളിയ്ക്കാറുണ്ട്, പക്ഷെ വേറെ തരത്തിലുള്ള കോണ്ടാക്ട്സ് ഇല്ല. വന്ന ദിവസം കുറച്ചു അത്യാവശ്യ സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ട്,

, , , , ,
കുറിപ്പുകള്‍

Next Reading Challenge – Hilary Mantel’s Wolf Hall Trilogy

Proust വായിയ്ക്കുക എന്ന ആഗ്രഹം പൂർത്തീകരിയ്ക്കാൻ ഏഴു വർഷത്തോളമെടുത്തു. അതുമൂലം വായന മുഴുവനായി തന്നെ നിലച്ചു പോയ അവസ്ഥയുണ്ടായി 2012-13 കാലത്ത് പുസ്തകങ്ങളോട് വിരക്തി പോലും വന്നു. ആ സീരീസിലെ ചില പുസ്തകങ്ങൾ വായിയ്ക്കാൻ ബുദ്ധിമുട്ടി. ചിലത് വായിച്ചത് മറന്നുപോയി, അന്നൊന്നും നോറ്റ്‌സ് എഴുതുന്ന സ്വഭാവമില്ല. ചില ഭാഗങ്ങൾ വീണ്ടും വായിയ്ക്കേണ്ടി വന്നു. Time Regained എന്ന അവസാന പുസ്തകമാണ് സത്യത്തിൽ ഓർത്തെടുക്കാൻ കഴിയുന്ന ഒന്നായി പെട്ടെന്ന് മനസ്സിൽ വരുന്നത്. സീരീസ് ആദ്യഭാഗത്തിനു ശേഷം ഏറ്റവും ഇഷ്ടമായതും

, , , ,
കുറിപ്പുകള്‍

Limonov dies @77

കരേറെയുടെ (Emmanuel Carrere) “Limonov”(Limonov: The Outrageous Adventures of the Radical Soviet Poet Who Became a Bum in New York, a Sensation in France, and a Political Antihero in Russia” (2014)) എന്ന സെമി-ഫിക്ഷണൽ നോവലിലൂടെ പ്രശസ്തനായ ലൈമനോവ് (Eduard Limonov) അന്തരിച്ചു. 77 വയസ്സായിരുന്നു. കരേറെയുടെ മാസ്റ്റർപീസായ Kingdom എന്ന പുസ്തകത്തിന് കിടപിടിയ്ക്കുന്ന ഒന്നാണ് “Limonov“. കവിയും, നോവലിസ്റ്റും, ബട്ലറും, ജേർണലിസ്റ്റും, സൈനികനും, നിയോ നാസിയും,

, ,
കുറിപ്പുകള്‍

മലയാളസാഹിത്യത്തിന്റെ മേദസ്സ്

മലയാള സാഹിത്യത്തെപ്പറ്റി, കഥകളെപ്പറ്റി വിശേഷിച്ചും, മിണ്ടാതായത് മടുത്തിട്ടാണ്. പണ്ട് ഫെയ്‌സ്ബുക്കിൽ ആ ആഴ്ചയിൽ വായിച്ചവയെപ്പറ്റി സ്ഥിരമായി പറയാറുണ്ടായിരുന്നു. ധാരാളം ശത്രുക്കളെ എളുപ്പവഴിയ്ക്കു സമ്പാദിയ്ക്കാമെന്നതാണ് അതിന്റെ ഒരു ഗുണം. അത്രയ്‌ക്കാണ്‌ മലയാളത്തിലെ മീഡിയോക്രിറ്റിയുടെ ആഘോഷം. ഒരു വർഷത്തോളമായി എത്ര ആഘോഷിയ്ക്കപ്പെട്ട കഥകളായാലും തിരിഞ്ഞു നോക്കുന്ന പതിവില്ലായിരുന്നു. ഇന്നലെ മാതൃഭൂമിയിലെ പുതുമുഖങ്ങളുടെ (നോക്കുമ്പോൾ എല്ലാം വർഷങ്ങളായി എഴുതുന്നവർ തന്നെ) കഥകളും, മാധ്യമത്തിലും മാതൃഭൂമിയിലും സന്തോഷ് കുമാർ എഴുതിയ കഥകളും ഒരു സുഹൃത്തു സംഘടിപ്പിച്ചു തന്നത് വായിയ്ക്കുകയുണ്ടായി. ഷിനിലാലിന്റെ “കുളച്ചൽ യുദ്ധം”

,
Scroll to Top